ADVERTISEMENT

മനാമ ∙ അടുത്ത പത്ത് വർഷത്തിനുള്ളിൽ ബഹ്‌റൈനിൽ പുതിയ ഒരു എയർപോർട്ട് ടെർമിനൽ കൂടി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായി ബഹ്‌റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു. വിനോദസഞ്ചാരം, ലോജിസ്റ്റിക്സ് എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായി ബഹ്‌റൈനെ മാറ്റുക എന്ന ഉദേശത്തോടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഹബ്ബിന് കുറഞ്ഞത് 40 ദശലക്ഷം വാർഷിക യാത്രക്കാരുടെ ശേഷി ഉണ്ടായിരിക്കുമെന്നും, അടുത്ത ദശകത്തിൽ നിലവിലുള്ള ഹബ്ബിന് പകരമായി ഒരു അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ വികസിപ്പിക്കുന്നതിനുള്ള ഗ്രീൻഫീൽഡ് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരവും വ്യോമഗതാഗതവും വർധിപ്പിക്കാനുള്ള പദ്ധതികൾക്കിടയിലും വരവ് വർധിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിലുള്ള ഹബ് 2035-ഓടെ അതിന്റെ പരമാവധി  ശേഷിയിൽ എത്തുന്നതോടെയായിരിക്കും പുതിയ രാജ്യാന്തര വിമാനത്താവളം എന്ന ലക്ഷ്യത്തിലേക്ക് എത്തുക. ഗ്രീൻഫീൽഡ് എയർപോർട്ട് പ്രോജക്ടിൻ്റെ സാധ്യതാ പഠനം നടത്തുന്നതിന് 541,900 ബഹ്‌റൈൻ ദിനാർ (1.4 മില്യൻ ഡോളർ) കരാറാണ് മന്ത്രാലയം കഴിഞ്ഞ വർഷം നെതർലൻഡ്‌സ് എയർപോർട്ട് കൺസൾട്ടന്റിന് നൽകിയത്. രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് സ്ഥാപിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് ഭാവിയിൽ എന്തൊക്കെയാണ് ആവശ്യമെന്ന് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, മന്ത്രി പറഞ്ഞു.

Image Credit: Ranjith Kuthuparamba
Image Credit: Ranjith Kuthuparamba

നിലവിലുള്ള വിമാനത്താവളത്തിന്റെ പരമാവധി ശേഷി ഏകദേശം 14 ദശലക്ഷം വാർഷിക യാത്രക്കാരാണ്. "ഈ വർഷം  തന്നെ ഏകദേശം 9.5 ദശലക്ഷം യാത്രക്കാർ ഈ വിമാനത്താവളം ഉപയോഗിച്ചു കഴിഞ്ഞു. അതിനാൽ ഇനി വരുന്ന 15 വർഷത്തിനു ശേഷമുള്ള കാര്യങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. പൂർണ്ണമായുംസർക്കാർ പദ്ധതിയായി വേണമോ അതോ സ്വകാര്യമേഖലയുമായി പങ്കാളിത്തത്തിൽ ഏർപ്പെടണമോ എന്നുള്ള കാര്യങ്ങൾ തീരുമാനിക്കാനുണ്ട്. ബഹ്‌റൈൻ ഇപ്പോഴുള്ള തങ്ങളുടെ സമ്പദ്‌വ്യവസ്ഥയായ  എണ്ണയുൽപ്പനങ്ങളിൽ നിന്ന് വൈവിധ്യവത്കരിക്കുന്നതിന് വേണ്ടി വ്യോമയാനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് എന്നിവയുൾപ്പെടെയുള്ള ഇതര മേഖലകളെ വികസിപ്പിക്കാൻ ശ്രമിക്കുകയാണ്.

Image Credit: FB/BahrainAirport
Image Credit: FB/BahrainAirport

ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് വർഷാവസാനത്തോടെ, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ 65 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 43 എയർലൈനുകൾആരംഭിക്കാനും പദ്ധതിയുണ്ട്. ലോജിസ്റ്റിക്‌സ്, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 30 ബില്യൻ ഡോളറിലധികം നിക്ഷേപ പദ്ധതികൾ ബഹ്‌റൈനിൽ ഉണ്ടെന്ന് രാജ്യത്തെ സാമ്പത്തിക വികസന ബോർഡ് ഈ മാസം അറിയിച്ചതായും മന്ത്രി പറഞ്ഞു. 2024-ൽ സമ്പദ്‌വ്യവസ്ഥ 3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഹൈഡ്രോകാർബണുകളിൽ നിന്ന് തങ്ങളുടെ വരുമാന സ്രോതസ്സുകളും സാമ്പത്തിക മേഖലകളും വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഗവൺമെന്റ്  ത്വരിതപ്പെടുത്തുകയാണ് . എണ്ണ ഇതര മേഖലയിൽ 2.8 ശതമാനം വളർച്ച കൈവരിച്ചതായി ധനമന്ത്രാലയം  ഈ മാസം റിപ്പോർട്ട് ചെയ്തു. ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് അതിന്റെ ദേശീയ എയർ കണക്റ്റിവിറ്റി പദ്ധതിയുടെ ഭാഗമായി 2026-ഓടെ 100 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റുചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ആഴ്ച മനാമയിൽ നടന്ന റൂട്ട്‌സ് വേൾഡ് പരിപാടിയിൽ അൽ കാബി പറയുകയുണ്ടായി.

Image Credit: FB/BahrainAirport
Image Credit: FB/BahrainAirport

ബഹ്‌റൈൻ എയർപോർട്ട് കമ്പനി ഹബ്ബിലേക്ക് കൂടുതൽ എയർലൈനുകളെ ആകർഷിക്കാൻ ശ്രമിക്കുന്നതോടൊപ്പം   ഗൾഫ് എയർ  ആഫ്രിക്കയിലെയും യുഎസിലെയും നഗരങ്ങൾ ഉൾപ്പെടെ യുള്ള മേഖലകളിലേക്കും നേരിട്ടുള്ള സർവീസുകൾ ആരംഭിക്കും. റെഡ് വിങ്സ് എയർലൈൻസ്, സ്മാർട്ട് വിങ്സ്, ഫ്ലൈ ജിന്ന, എജെറ്റ്, അസർബൈജാൻ എയർലൈൻസ് എന്നിവ അടക്കം അഞ്ച് എയർലൈനുകൾ കൂടി കൂട്ടിച്ചേർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബഹ്റൈൻ എയർപോർട്ട്സ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ബിൻഫലാ ദി നാഷനൽ പറഞ്ഞു.

10 വിമാനക്കമ്പനികൾ ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈന, യുകെ, ജർമനി, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഗൾഫ് എയർ അടുത്തിടെ ചൈനീസ് നഗരങ്ങളായ ഷാങ്ഹായ്, ഗ്വാങ്‌ഷൂ എന്നിവിടങ്ങളിലേക്ക് റൂട്ട് ആരംഭിച്ചിരുന്നു.

English Summary:

New Airport Terminal will be Built in Bahrain by 2035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com