ADVERTISEMENT

അൽ ഐൻ ∙ അബുദാബി അറബിക് ലാംഗ്വേജ് സെന്‍റർ (എഎൽസി) സംഘടിപ്പിക്കുന്ന അൽ ഐൻ പുസ്തകോത്സവം നവംബർ 17 മുതൽ 23 വരെ നടക്കും. പ്രസാധകരുടെ എണ്ണത്തിൽ  റെക്കോർഡ് വർധനയാണ് ഇപ്രാവശ്യം രേഖപ്പെടുത്തിയത്. പുസ്തകോത്സവത്തിൽ 260 പ്രസാധകരാണ് റജിസ്ട്രേഷന് വേണ്ടി അപേക്ഷിച്ചിട്ടുള്ളത്.

Image Credit: WAM
Image Credit: WAM

കഴിഞ്ഞ വർഷത്തേക്കാൾ 73% വർധനയാണിത്.137 പ്രദർശകർ എ എൽ സിയുടെ 10% മുൻ‌കൂർ വിലക്കുറവിന്‍റെ ആനുകൂല്യം നേടി. 2472 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വേദി. റജിസ്‌ട്രേഷൻ അവസാനിച്ച സെപ്റ്റംബർ 19 ന് മുൻപ് തന്നെ മുഴുവൻ സ്റ്റാളുകളും വിറ്റുപോയതായി അധികൃതർ പറഞ്ഞു. ഈ പതിപ്പിൽ 150 പ്രദർശകർ 60000 ടൈറ്റിലുകൾ പ്രദർശിപ്പിക്കും.

Image Credit: WAM
Image Credit: WAM

400 പരിപാടികളും യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി 500 വിദ്യാഭ്യാസ - വിനോദ ശില്പശാലകളും അരങ്ങേറും. പുസ്തകത്തെ ഒരു സാംസ്‌കാരിക ചിഹ്നമാക്കി പരിവർത്തനം ചെയ്യാനുള്ള എ എൽ സിയുടെ ശ്രമം വിജയിക്കുന്നതിന്‍റെ സാക്ഷ്യമാണ് വർധിച്ചുവരുന്ന പ്രാതിനിധ്യമെന്ന് ചെയർമാൻ ഡോ.അലി ബിൻ തമീം പറഞ്ഞു.

English Summary:

Al Ain Book Festival organized by Abu Dhabi Arabic Language Center from 17th to 23rd November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com