ADVERTISEMENT

അബുദാബി ∙ കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂമുകൾ അബുദാബിയിലെ മസ്യദ് മാളിലും അൽ ഐനിലെ മിനാ ബസാറിലും നടൻ ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. 

ഇതോടെ കല്യാൺ ജ്വലേഴ്‌സിന്റെ യുഎഇയിലെ ഷോറൂമുകളുടെ എണ്ണം 21 ആയി. പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തിന്റെയും ദീപാവലി ആഘോഷങ്ങളുടെയും ഭാഗമായി സ്വർണനാണയം സമ്മാനമായി നൽകുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ രമേശ് കല്യാണ രാമൻ പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കായ 1.99 ശതമാനം പണിക്കൂലി ഈടാക്കുന്ന ആഭരണങ്ങളും ലഭിക്കും.

6000 ദിർഹത്തിന് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ 2ഗ്രാം സ്വർണ നാണയവും 4000 മുതൽ 6000 വരെ ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ നാണയവും സമ്മാനമായി ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ അറ്റകുറ്റപ്പണിയും ലഭിക്കും.

English Summary:

Kalyan Jewellers opens 2 more showrooms in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com