ADVERTISEMENT

മനാമ ∙ രാജ്യത്തെ എല്ലാ പൗരന്മാരുടെയും  മതപരമായ വിശ്വാസവും, എല്ലാ വിശ്വാസികളോട് ബഹുമാനവും നിലനിറുത്തിന്നതിന് രാജ്യം പിന്തുണ നൽകുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ  രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് വേണ്ടി ഭൂമി അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി പണിയുക.

ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പള്ളി നിർമാണ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. പള്ളിയുടെ ഡയറക്ടർ ബോർഡിനെ പ്രതിനിധീകരിച്ച്  വൈസ് ചെയർമാനും പ്രോജക്ട് മാനേജറുമായ എൻജിനീയർ ലൂയി ഖൗറി, മഹർ കോൺട്രാക്ടിംഗ് കോർപ്പറേഷൻ ജനറൽ മാനേജർ മഹേർ അൽ അൻസാരിയും കരാറിൽ ഒപ്പുവച്ചു. ഇടവക വികാരി ഫാദർ സാബ ഹൈഡോസിയനും സഭയുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ബഹ്‌റൈൻ വാസ്തുവിദ്യാ പൈതൃക രീതിയിലാണ് പുതിയ പള്ളിയുടെ രൂപകല്പന. പ്രധാന പള്ളി, മൾട്ടി യൂസ് ഹാൾ, വൈദികരുടെ വസതി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകൾ, സേവന സൗകര്യങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 1,250 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള നിരവധി കെട്ടിടങ്ങൾ പള്ളിയോടനുബന്ധിച്ച് ഉണ്ടാകും.

Image Credit: instagram/expatbah
Image Credit: instagram/expatbah

ബഹ്‌റൈൻ മതസ്വാതന്ത്ര്യമുള്ള  രാജ്യമാണെന്നും  എല്ലാ മതസ്ഥർക്കും സമാധാനപരമായി ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ഒരു സ്ഥലമാകാൻ ആഗ്രഹിക്കുന്നുവെന്ന രാജാവിന്റെ ദീര്ഘവീക്ഷണത്തിന് ഉദാഹരമാണ് ഈ പ്രവർത്തിയെന്നും കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് (KHGC)  ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. ഈ പദ്ധതിക്ക് പിന്തുണ നൽകിയതിന് കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും ഡോ. ഷെയ്ഖ് അബ്ദുല്ല നന്ദി പറഞ്ഞു.   കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ  ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പുതിയ പള്ളിയെന്നും ഡോ. ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.

ചടങ്ങിൽ ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഭരണസമിതിയെയും അതിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നവരെയും ചെയർമാൻ അഭിനന്ദിച്ചു.  

English Summary:

King of Bahrain donates land for Orthodox Church - King Hamad bin Isa Al Khalifa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com