അബുദാബി മാലിന്യ ടാങ്ക് അപകടം: സി.പി.രാജകുമാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Mail This Article
×
അബുദാബി ∙ ഫ്ലാറ്റിലെ മാലിന്യ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച 2 മലയാളികളിൽ ഒരാളുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിൽ എത്തിച്ച് സംസ്കരിക്കും.
പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ നാട്ടിൽ എത്തിക്കുക. പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ ആർ.അജിത്തിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് നാട്ടിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
അബുദാബി അൽറീം ഐലൻഡിലെ സിറ്റ് ഓഫ് ലൈറ്റ്സ് കെട്ടിടത്തിലെ ടാങ്കിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
English Summary:
Abu Dhabi sewage tank accident: CP Rajkumar's body will be brought home today."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.