ഗാര്‍ഹിക തൊഴിലാളികളുടെ തൊഴിൽ മാറ്റം; അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അറിയാം, പദ്ധതിയുമായി കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുന്നതിനുള്ള പുതിയ ബോധവല്‍ക്കരണ ക്യാംപെയ്നുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ബോധവത്ക്കരണം.
പ്രധാനമായും, പുതിയ സ്‌പോണ്‍സറിലേക്കുള്ള തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകളും നടപടിക്രമങ്ങളുമാണ് ഈ ക്യാംപെയ്നിലെ ഫോക്കസ്. കുവൈത്തിലെത്തി ആറ് മാസത്തിനുള്ളിൽ സ്‌പോണ്‍സർ മാറിയാൽ, അതോറിറ്റിയിൽ അറിയിക്കണം എന്നാണ് പുതിയ നിർദ്ദേശം. അല്ലാത്തപക്ഷം നിലവിലെ തൊഴിൽ കരാര്‍ അസാധുവാകും.
മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറുന്ന (ട്രാന്‍സ്ഫര്‍) പ്രക്രിയ്ക്ക് തൊഴിലാളി, പുതിയ സ്‌പോണ്‍സർ, റിക്രൂട്ട്‌മെന്‍റ് ഓഫിസ് എന്നിവരോടൊപ്പം പിഎഎമ്മിന്റെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഫോർ ഓർഗനൈസിങ് ആൻഡ് റിക്രൂട്ടിങ് ഡൊമസ്റ്റിക് വർക്കേഴ്‌സ് വകുപ്പില്‍ നിന്നും അനുമതിയും പുതിയ കരാറും കരസ്ഥമാക്കണം. പ്രസ്തുത തൊഴിലാളി ആറുമാസത്തിനുള്ളിൽ ജോലി നിർത്താന്‍ തീരുമാനിച്ചാലും, പിഎഎമ്മിൽ ബന്ധപ്പെടണമെന്നുള്ള നിർദ്ദേശങ്ങളാണ് തൊഴിലാളികൾക്ക് നൽകുന്നത്.