ധമനികളെ പൊതിഞ്ഞ ട്യൂമർ നീക്കം ചെയ്ത് സുലൈമാൻ അൽ ഹബീബ് ആശുപത്രി; കയ്യുടെ ചലനശക്തി വീണ്ടെടുത്ത് അൻപതുവയസ്സുകാരി
Mail This Article
×
ജിദ്ദ ∙ ധമനികളെ ചുറ്റിപ്പറ്റിയുള്ള 11 സെന്റിമീറ്റർ നീളമുള്ള ട്യൂമർ നീക്കം ചെയ്ത് അൻപതുകാരിയുടെ കയ്യുടെ ചലനശക്തി പൂർവസ്ഥിതിയിലാക്കി ജിദ്ദയിലെ അൽ ഫൈഹയിലുള്ള സുലൈമാൻ അൽ ഹബീബ് ആശുപത്രി. ഓർത്തോപീഡിക്, ടിഷ്യു ട്യൂമർ സർജറിയിൽ കനേഡിയൻ ഫെലോഷിപ്പ് നേടിയിട്ടുള്ള ഓർത്തോപീഡിക് കൺസൾട്ടന്റും ജോയിന്റ് സർജനുമായ ഡോ. അനസ് അൽ നൗഹാന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
12 മാസം മുൻപാണ് രോഗിക്ക് വേദനയും വീക്കവും അനുഭവപ്പെടാൻ ആരംഭിച്ചത്. വേദനയുടെ തീവ്രത പന്നീട് വർധിച്ചു. തുടർന്ന് എംആർഐ, ലബോറട്ടറി പരിശോധനകൾക്ക് ഇവരെ വിധേയയാക്കിയെന്നും ഡോ. അനസ് പറഞ്ഞു.
English Summary:
Sulaiman Al Habib Hospital in Al Fayha, Jeddah, restored the movement of the 50-year-old's arm by removing an 11 cm long tumor surrounding the arteries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.