ഗതാഗത നിയമ ലംഘനം: കുവൈത്തിൽ റജിസ്റ്റർ ചെയ്തത് 12,045 കേസുകൾ
Mail This Article
കുവൈത്ത് സിറ്റി ∙ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ അവസാനം വരെ 12,045 ഗതാഗത നിയമ ലംഘന കേസുകളാണ് വിവിധ കോടതികളിലെത്തിയതെന്ന് നീതിന്യായ മന്ത്രാലയ റിപ്പോര്‍ട്ട്. പ്രസ്തുത കാലയളവില്‍ ആറ് ഗവര്‍ണറേറ്റുകളിലായി 145 പേര്‍ക്ക് ട്രാഫിക് കേസുകളിൽ ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.
ഗവര്‍ണറേറ്റ് തിരിച്ചുള്ള കണക്ക്-
ഹവല്ലി- 30, അല്‍ ഫര്‍വാനിയ-29, അല്‍ ജഹ്റ- 26, അല്‍ അഹമദി-22, ക്യാപിറ്റല്‍ സിറ്റി- 22, മുബാറക് അല്‍ കബീര്‍ 16.
ഈക്കാലയളവില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 119 ആണ്.
അല്‍-അഹമ്മദി ഗവര്‍ണറ്റേറിലാണ് കൂടതല്‍ 37 എണ്ണം, അല്‍-ജഹ്റ 33,അല്‍ ഫര്‍വാനിയ 19, ഹവല്ലി 12, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് 10, മുബാറക് അല്‍-കബീര്‍ 8 എണ്ണവുമാണ്.
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്ന റിപ്പോര്‍ട്ടാണ് ആഭ്യന്തര മന്ത്രാലയം ആഴ്ച തോറും പുറത്ത് വിടുന്ന കണക്കിലുള്ളത്. കഴിഞ്ഞ ആഴ്ചയില്‍ 48,563 ഗതാഗത നിയമ ലംഘനങ്ങള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ, 78 വാഹനങ്ങളും 94 മോട്ടോര്‍സൈക്കിളുകളും അധികൃതര്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ച 30 'കുട്ടി' ഡ്രൈവറുമാരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുമുണ്ട്.