ADVERTISEMENT

മസ്‌കത്ത് ∙ അസൈബ മലയാളം പഠന ക്ലാസ് പ്രവേശനോത്സവം സിനിമാ താരവും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജിസിസി കൗൺസിൽ ഹോണററി ട്രേഡ് കമ്മിഷണറായ ഡോ. സന്തോഷ് ഗീവർ പരിപാടിയിൽ സന്നിഹിതനായിരുന്നു. ഒമാൻ മലയാളം മിഷൻ പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി അനു ചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ സുധി പത്മനാഭൻ, കെ വി വിജയൻ, ബിജോയ് പാറാട്ട്, മനോജ് പെരിങ്ങേത്ത്, സന്തോഷ് എരിഞ്ഞേരി, അനുപമ സന്തോഷ്, നിഷാ പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

ജയചന്ദ്രൻ പള്ളിക്കൽ സ്വാഗതവും ഷിബു ആറങ്ങാലി നന്ദിയും രേഖപ്പെടുത്തി.  മുപ്പതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൻ പങ്കെടുത്തു. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന കേരള സർക്കാരിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്  ഒമാനിൽ വിവിധ ഭാഗങ്ങളിലായി നടന്നുവരുന്ന മലയാളം പഠന കേന്ദ്രങ്ങളുടെ തുടർച്ചയായാണ് അസൈബയിലെ ഈ പുതിയ പഠന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

English Summary:

Premkumar inaugurated asaiba malayalam study class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com