ADVERTISEMENT

റിയാദ് ∙  കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, കാലികമായ  വാഹന പരിശോധന  എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അബ്ഷിർ ഓൺലൈൻ പോർട്ടൽ മുഖാന്തിരം ഒരു കുടുംബാംഗത്തിന് സ്വന്തം വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിന്റെ നടപടിക്രമങ്ങളെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ  അന്വേഷണത്തിനുള്ള  പ്രതികരണമായാണ്   ഗതാഗത വിഭാഗം നടപടികൾ വിശദീകരിച്ചത്. ഉടസ്ഥാവകാശം മാറ്റി നൽകുന്നതിന്  കാലാവധിയുള്ള മൂന്ന് പ്രധാന രേഖകളാണ് വേണ്ടതെന്നാണ് ഗതാഗത വിഭാഗം സ്ഥിരീകരിച്ചത്.

valid-driving-license-and-insurance-mandatory-to-transfer-vehicle-ownership
Credit to X/ @emoroor

തകരാറുപറ്റിയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയവ ലഭിക്കുന്നതിനും അബ്ഷിർ വഴി സാധിക്കുമെന്നും ഗതാഗതവിഭാഗം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. 

സൗദിയിലെങ്ങും മഴ വ്യാപകമായതോടെ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണം ജാഗ്രതയോടെ വാഹനം ഓടിക്കേണ്ടതെന്നും ഗതാഗതവിഭാഗം അറിയിച്ചു.

English Summary:

Valid driving license and insurance are mandatory to transfer vehicle ownership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com