വിദ്യാർഥികളുടെ യാത്രാദുരിതം പരിഹരിക്കണം
Mail This Article
×
മസ്‌കത്ത് ∙ നിസ്‌വ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാദുരിതം എത്രയും വേഗത്തിൽ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിസ്‌വ ഇന്ത്യൻ അസോസിയേഷൻ സ്‌കൂൾ പ്രിന്‍സിപ്പലിന് നിവേദനം നൽകി. ഒമാൻ ഗവൺമെന്റ് അംഗീകരിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സംവിധാനം നിലവിൽ വരുത്തണമെന്ന് ഭരവാഹികൾ ആവശ്യപ്പെട്ടു.
നിസ്‌വ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സുനിൽ പൊന്നാനി, സെക്രട്ടറി റെജി ആറ്റിങ്ങൽ, ടോമിയോ, സീനിയർ അംഗം മധു പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലുമായി ചർച്ച നടത്തി. ഗതാഗത സംവിധാനം പുനഃക്രമീകരിക്കാൻ സ്‌കൂളിന്റെ ഭാഗത്തു നിന്നും ചർച്ചയ്ക്ക് എല്ലാ സഹായസഹകരണങ്ങളും ഉണ്ടാവുമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
English Summary:
Travel difficulties of students should be solved
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.