അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട് മന്ത്രിമാരെ നിയമിച്ചു
Mail This Article
×
കുവൈത്ത്‌സിറ്റി ∙ അമീരി ഉത്തരവ് പ്രകാരം കുവൈത്തില്‍ പുതിയ രണ്ട് മന്ത്രിമാരെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ജലാല്‍ സയ്യിദ് അബ്ദുള്‍ മെഹ്‌സിന്‍ അല്‍ തബ്താബായ്, എണ്ണ വകുപ്പ് മന്ത്രിയായി താരിഖ് സുലെമാന്‍ അഹ്മദ് അല്‍ റൂമി എന്നിവരാണ് ഇന്ന് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരം ചുമതലയേറ്റത്.
പുതിയ രണ്ട് മന്ത്രിമാരും അമീറിന്റെ മുന്നില്‍ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്താണ് അധികാരമേറ്റത്. ബയാന്‍ പാലസില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ സബാഹ് മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
English Summary:
Kuwait appoints new ministers of education and oil via Amiri Decree.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.