ADVERTISEMENT

മസ്‌കത്ത് ∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ  നടന്ന ഓൾ ഇന്ത്യ സിബിഎസ്ഇ ഹാൻഡ് ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ് ആയ സീബ് ഇന്ത്യൻ സ്‌കൂൾ ടീമിലെ അംഗങ്ങളെയും പരിശീലകനെയും കായിക അധ്യാപകരെയും ഇൻകാസ് ഒമാൻ അനുമോദിച്ചു. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികൾക്കും കായിക അധ്യാപകർക്കും മെമന്റോ നൽകി ആദരിച്ചു. ഫൈനലിൽ ഇഞ്ചോടിച്ചു പോരാട്ടത്തിൽ ഉത്തർപ്രദേശ് സ്‌കൂളിനോട് ഒരു ഗോളിനാണ് സീബ് സ്‌കൂൾ തോൽവി സമ്മതിച്ചത്.

ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള സിബിഎസ്ഇ സ്‌കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ കടുത്ത മത്സരങ്ങളെ മറികടന്ന് അവിശ്വസനീയ നേട്ടം കൈവരിച്ച സീബ് സ്‌കൂളിന്റെ നേട്ടം ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകൾക്കും പ്രചോദനം ആണെന്നും ഇനിയും വലിയ വിജയങ്ങൾ നേടുവാൻ സാധിക്കട്ടെയെന്നും ഇൻകാസ് ഒമാൻ നേതാക്കൾ ആശംസിച്ചു. ടീം ക്യാപ്റ്റൻ ജിബിൻ ജിജി, കോച്ച് ടോണി തോമസ്, ജിതിൻ ടി എന്നിവരടക്കം മുഴുവൻ ടീം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജോലിസംബന്ധമായി ഒമാനിൽ നിന്നും സൗദി അറേബ്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇൻകാസ് നേതാവ് റഷീദ് എറണാകുളത്തിന് ചടങ്ങിൽ വച്ച് മെമന്റോ നൽകി ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. ഇൻകാസ് നേതാക്കളായ കുമ്പളത്ത് ശങ്കരപ്പിള്ള, എൻ. ഒ. ഉമ്മൻ, എസ് പി നായർ, മാത്യു മെഴുവേലി, മണികണ്ഠൻ കോതോട്ട്, നിയാസ് ചെണ്ടയാട്, അഡ്വ. എം കെ പ്രസാദ്, സജി ചങ്ങനാശ്ശേരി, റിസ്വിൻ ഹനീഫ്, അജോ കട്ടപ്പന, ജോർജ് വർഗ്ഗീസ്, കിഫിൽ ഇക്ബാൽ, തോമസ് മാത്യു, ജിജി, അനു മലമണ്ണേൽ, രാജേഷ്, റഷീദ് തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

English Summary:

National Handball Runner Up; Incas Oman congratulated the Seeb Indian School team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com