ADVERTISEMENT

ദുബായ്∙ ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സർവീസ് പുനരാരംഭിച്ചു.  റാഷിദിയ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102 ഓരോ 60 മിനിറ്റിലും സർവീസ് നടത്തുന്നു. യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് 103 സർവീസ് 40 മിനിറ്റ് ഇടവേളയിലും അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104, മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106 എന്നിവ 60 മിനിറ്റ് വീതം ഇടവേളകളിലുമാണ് സർവീസ് നടത്തുന്നത്.  

ഗ്ലോബൽ വില്ലേജിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സന്ദർശകർക്കും കുടുംബങ്ങൾക്കും  സുരക്ഷിതവും ആസ്വാദ്യകരവുമായ  യാത്രാനുഭവം ഉറപ്പാക്കാൻ ഈ റൂട്ടുകളിൽ കോച്ച് ബസുകളാണ് ഉപയോഗിക്കുന്നത്. 2023-2024 കാലഘട്ടത്തിൽ ആർടിഎയുടെ ഗ്ലോബൽ വില്ലേജ് ബസ് സർവീസ് 573,759 യാത്രക്കാർക്ക് സേവനം നൽകി. മുൻ സീസണിൽ (2022-2023) ഇത് 448,716 ആയിരുന്നു. കഴിഞ്ഞ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ 22% വർധനയാണുണ്ടായത്.  

ടൂറിസ്റ്റ് അബ്ര സേവനങ്ങൾ   2024-2025 സീസണിൽ ഗ്ലോബൽ വില്ലേജിലേക്കുള്ള ടൂറിസ്റ്റ് അബ്ര സേവനങ്ങളും ആർടിഎ പുനരാരംഭിച്ചു. സീസണിലുടനീളം അതിഥികൾക്ക് സേവനം നൽകാനായി രണ്ട് ഇലക്ട്രിക് പവർ അബ്രകളും ഏർപ്പെടുത്തി. 

English Summary:

RTA resumes service on four special bus routes to Dubai Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com