ADVERTISEMENT

ഉമ്മുല്‍ഖുവൈൻ∙ സാമൂഹിക സാംസ്‌കാരിക സംഘടനയായ തീരത്തിന്‍റെ 21–ാം വാർഷികവും  ഓണവും "തീരം തിരുവോണം 2024" എന്ന പേരിൽ  ആഘോഷിച്ചു . ഓണസദ്യ,  ഘോഷയാത്ര, ചെണ്ടമേളം, തീരം അംഗങ്ങൾ അവതരിപ്പിച്ച  നൃത്തരൂപങ്ങൾ, കോമഡി സ്‌കിറ്റ് , നാട്യകലാ ക്ഷേത്ര അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ,  ഉറവ് ബാൻഡിന്‍റെ നാടൻ പാട്ടുകൾ തുടങ്ങിയവ അരങ്ങേറി.

ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്  സജ്ജാദ് നാട്ടിക ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ  സുരേഷ് വെള്ളിമുറ്റം പ്രസംഗിച്ചു. തീരം ദുബായ് നോർത്തേൺ എമിറേറ്റ്സ് പ്രസിഡന്‍റ്   മഹേഷ് ബാബു അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി വൈസ് ചെയർപേഴ്സൺ ശ്രീജ ഹരിറാം , ജനറൽ സെക്രട്ടറി ഷാജി കുറുപ്പത്ത് , ദുബായ് നോർത്തേൺ എമിരേറ്റ്സ് സെക്രട്ടറി അനിൽ കുമാർ,മുൻ ചെയർമാൻ ഡോ. ഹരിറാം പള്ളിയിൽ , അമൃത തീരം ട്രസ്റ്റ് ചെയർമാൻ  ഷണ്മുഖൻ പോണത്ത്, ട്രഷററും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ  സുമനേഷ്,‌ അബുദാബി പ്രസിഡന്‍റ്‌   ജിതേഷ് ,ലേഡീസ് വിങ് പ്രതിനിധി അത്ത രതീഷ് എന്നിവർ പങ്കെടുത്തു.

socio-cultural-organization-thiram-celebrated-its-21st-anniversary-and-onam1

പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കലാപ്രകടനങ്ങളിൽ മികവ് കാട്ടിയ  യുവ പ്രതിഭകളെയും ആദരിച്ചു .

English Summary:

Socio-cultural organization Thiram celebrated its 21st anniversary and Onam with "Theeram Thiruvonam 2024."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com