ADVERTISEMENT

ദുബായ് ∙ യുഎഇയിൽ അനധികൃതമായി വാഹനങ്ങളിൽ ചിത്രങ്ങൾ പതിച്ചാൽ പിടിവീഴും. ഇത്തരത്തിൽ സ്റ്റിക്കറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒട്ടേറെ പേർക്ക് പിഴ ലഭിച്ചതായി റിപ്പോർട്ട്. കാർ സ്റ്റിക്കറുകൾ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ പൊലീസ് ഇടയ്ക്കിടെ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്തുന്നുണ്ട്. 1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21 പ്രകാരം വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 ദിർഹം പിഴ നൽകേണ്ടിവരുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  

കാറിലെ എല്ലാ സ്റ്റിക്കറുകൾക്കും പിഴ ചുമത്തും. പിഴയ്ക്ക് ശേഷം അത് നീക്കം ചെയ്യാൻ ഡ്രൈവറോ വാഹന ഉടമയോ തയാറായില്ലെങ്കിൽ രണ്ടാം ദിവസം പിഴ വീണ്ടും ചുമത്തും. കാറിന്‍റെ പ്ലേറ്റ് നമ്പറോ ഡ്രൈവറുടെ മുഖമോ മറ്റ് വിശദാംശങ്ങളോ മറയ്ക്കാൻ കഴിയുന്നവ ഉൾപ്പെടെ ട്രാഫിക് പൊലീസിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഫോട്ടോയോ  സ്റ്റിക്കറുകളും കാറിന്‍റെ ഏത് ഭാഗത്തും പതിക്കാൻ പാടില്ല.  

അധികൃതരിൽ നിന്ന് അംഗീകാരം നേടിയതിന് ശേഷം ഉൽപന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാനുള്ള കമ്പനി പരസ്യങ്ങൾ മാത്രമാണ് അനുവദിക്കുന്ന സ്റ്റിക്കറുകൾ.  എല്ലാ എമിറേറ്റുകളിലും ഈ നിയമം ബാധകമാണ്. പിഴ, ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിന്‍റുകൾ, കഠിനമായ കുറ്റങ്ങൾക്ക് തടവ് എന്നിവയാണ് ശിക്ഷ. അതേസമയം, ഹെവി വാഹനങ്ങൾക്ക്, റിഫ്ലക്ടീവ് സ്റ്റിക്കറുകൾ പിൻഭാഗത്ത് നിർബന്ധമാണ്. കൂടാതെ ഇവ പ്രദർശിപ്പിക്കാതിരുന്നാലും 500 ദിർഹം പിഴ ചുമത്തും.

English Summary:

UAE: Residents Fined Dh500 for Placing Unauthorised Car Stickers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com