ADVERTISEMENT

അബുദാബി ∙ ഏബ്രഹാമിക് ഫാമിലി ഹൗസ് പ്രതിനിധികൾക്ക് വത്തിക്കാനിൽ ഊഷ്മള സ്വീകരണം. പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഫാമിലി ഹൗസ് പ്രസിഡന്റ് മുഹമ്മദ് ഖലീഫ അൽ മുബാറക്കാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. 

ഏബ്രഹാമിക് ഫാമിലി ഹൗസിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിനെക്കുറിച്ചും പരസ്പര വിശ്വാസ ഐക്യപ്പെടലിൽ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ സംഭാവനകളെക്കുറിച്ചും പ്രതിനിധി സംഘം മാർപാപ്പയ്ക്കു മുൻപിൽ വിവരിച്ചു. ലോകസമാധാനത്തിന് ആഹ്വാനം ചെയ്ത് 2019ൽ മാർപാപ്പയും അൽ അസർ അഹമ്മദ് എൽ തായബ് ഗ്രാൻഡ് ഇമാമും ചേർന്നാണ് ഏബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു കൊടുത്തത്.

English Summary:

Abrahamic Family House representatives met with the Pope Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com