കുട്ടികൾക്ക് കോഡിങ്ങിൽ പരിശീലനം; പദ്ധതികളുമായി അബുദാബി
Mail This Article
×
അബുദാബി∙ സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി അബുദാബി പുതിയ പദ്ധതികൾ ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ 6 മുതൽ 12 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് അവസരം. പിന്നീട് മറ്റു സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. 2024-25 അധ്യയന വർഷത്തിൽ പൈത്തൺ പഠിക്കാൻ 1,000 വിദ്യാർഥികൾക്ക് അവസരമൊരുക്കും. ഇതിനായി 22 സ്കൂളുകളിൽ സംവിധാനമൊരുക്കി 40 അധ്യാപകർക്ക് പരിശീലനവും നൽകി. ഭാവിയിൽ 3,000 വിദ്യാർഥികളെ പരിശീലിപിക്കാനാണ് പദ്ധതി.
English Summary:
Abu Dhabi launches new projects to develop coding skills in schools.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.