ADVERTISEMENT

അബുദാബി ∙ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ 'വിന്റർ ബാഗ്' സംരംഭത്തിന്റെ ഭാഗമായി മംഗോളിയയിൽ ശൈത്യകാല ബാഗുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഈ സംരംഭം പ്രയോജനപ്പെടുത്തുന്ന 19 രാജ്യങ്ങളിൽ ഒന്നാണ് മംഗോളിയ.  

സായിദ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണം ചെയ്ത ശൈത്യകാല ബാഗുമായി മംഗോളിയൻ കുട്ടികൾ. ചിത്രം: വാം.
സായിദ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണം ചെയ്ത ശൈത്യകാല ബാഗുമായി മംഗോളിയൻ കുട്ടികൾ. ചിത്രം: വാം.

പടിഞ്ഞാറൻ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന ബയാൻ-ഉൾഗിയിലെ അഞ്ച് സ്ഥലങ്ങളിൽ ഫൗണ്ടേഷന്റെ സംഘം ബാഗുകൾ വിതരണം ചെയ്തു.  2 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും വേണ്ടിയുള്ള ശൈത്യകാല വസ്ത്രങ്ങളും സാധനങ്ങളും ബാഗുകളിൽ അടങ്ങിയിരിക്കുന്നു. 

ചിത്രം: വാം.
ചിത്രം: വാം.

ഈ വർഷം ഈ സംരംഭം ലോകത്തെങ്ങുമുള്ള ഒട്ടേറെ രാജ്യങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളുന്നു. അതേസമയം, ഫൗണ്ടേഷൻ ഈ വർഷം 'വിന്റർ ബാഗ്' സംരംഭത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തെ 20,000 കിറ്റുകളെ അപേക്ഷിച്ച് മൊത്തം കിറ്റുകളുടെ എണ്ണം 50,000 ആയി ഉയർത്തി.

English Summary:

UAE Distributes Winter Packages in Mongolia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com