ജിംനേഷ്യാഡിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ കായികതാരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു
Mail This Article
മനാമ ∙ ബഹ്‌റൈനിൽ വച്ച് സംഘടിപ്പിച്ച രാജ്യാന്തര കായികമേളയിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ ഇന്ത്യൻ കായിക താരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ കായിക സ്‌കൂൾ പ്രതിനിധികളും വിദ്യാർഥികളും ഉദ്യോഗസ്‌ഥരും അടങ്ങുന്ന 185 ഓളം പ്രതിനിധി സംഘങ്ങളാണ് എംബസിയിൽ എത്തിയത്.
അമ്പെയ്ത്ത്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ചെസ്, ബാസ്കറ്റ് ബോൾ, ജൂഡോ, കരാട്ടെ, നീന്തൽ, ഫെൻസിങ്, ടേബിൾ ടെന്നിസ്, തയ്ക്വാൻഡോ തുടങ്ങിയവയിൽ ആയിരുന്നു ഇന്ത്യൻ വിദ്യാർഥികൾ മത്സരിച്ചത്. രണ്ടു സ്വർണ്ണവും നാല് വെള്ളിയും, ആറ് വെങ്കലവും നേടി ഇന്ത്യൻ വിദ്യാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വിദ്യാർഥികൾക്കായുള്ള 'വിസിറ്റ് എംബസി ' പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾ എംബസിയിൽ എത്തിയത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് പ്രതിനിധികളുമായി സംസാരിക്കുകയും എംബസി പ്രവർത്തനങ്ങളെപ്പറ്റി കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യയും ബഹ്റൈനുമായുള്ള ചരിത്രപരമായ ബന്ധങ്ങളെപ്പറ്റിയുള്ള അറിവുകൾ മനസിലാക്കിയാണ് വിദ്യാർഥികൾ എംബസിയിൽ നിന്ന് മടങ്ങിയത്.