ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന പ്രവചനത്തിനിടയിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് (ഡിജിസിഡി) അഭ്യർഥിച്ചു. മുൻകരുതലുകൾ എടുക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും വാദികളും  താഴ്‌വരകളുമുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും അത്തരം സ്ഥലങ്ങളിൽ നീന്തരുതെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.  

വിവിധ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ സൗദി പൗരന്മാരോടും സൗദിയിലെ പ്രവാസികളോടും ഡിജിസിഡി ആഹ്വാനം ചെയ്തു. മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ആലിപ്പഴവർഷത്തിനും പൊടിപടലങ്ങളുള്ള കാറ്റിനും കാരണമാകുമെന്ന് നാഷനൽ സെൻ്റർ ഫോർ മെറ്റീരിയോളജി (NCM) യുടെ കാലാവസ്ഥാ പ്രവചനം ഉദ്ധരിച്ച് ഡയറക്ടറേറ്റ് അറിയിച്ചു. മക്ക , ജിദ്ദ, അൽ-ജുമും, അൽ-കാമിൽ, അൽ-ഖോർമ, തുർബ, റാനിയ, അൽ-മുവൈഹ്, കുൻഫുദ, അൽ-ലൈത്ത്, തായിഫ്, മെയ്സൻ, അദം, അൽ-അർദിയാത്ത്, ബഹ്‌റ, ഖുലൈസ്, റാബിഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

അഫീഫ്, അൽ ഖുവയ്യ, അൽ-ദവാദ്മി, അൽ-സുൽഫി, അൽ-ഘട്ട്, ഷഖ്‌റ, താദിഖ്, മറാട്ട്, അൽ-മജ്മ, റിമ തുടങ്ങി റിയാദ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡിജിസിഡി അറിയിച്ചു. തലസ്ഥാന നഗരമായ റിയാദ്, ഹവ്ത ബാനി തമീം, അൽ-ഹാരിഖ്, അൽ-മുസാഹ്മിയ, അൽ-ഖർജ്, ഹരിംല, അൽ-ദിരിയ, ധർമ്മ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ അനുഭവപ്പെടും.

മദീന, ഹായിൽ, അൽ-ഖാസിം, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, അൽ-ബഹ, അസീർ, ജസാൻ എന്നീ പ്രദേശങ്ങളെ സാമാന്യം ശക്തമായ മഴ ബാധിക്കുമെന്ന് പ്രസ്താവനയിൽ ഡയറക്ടറേറ്റ് അറിയിച്ചു.  ജിസാൻ നഗരവും ഫറസൻ ഗവർണറേറ്റുകളും ഉൾപ്പെടെ തെക്കൻ ജിസാൻ മേഖലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ്, മോശം ദൃശ്യപരത, ഉയർന്ന തിരമാലകൾ, വെള്ളപ്പൊക്കം, ഇടിമിന്നൽ, ആലിപ്പഴവർഷം എന്നിവയ്‌ക്കൊപ്പം കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

English Summary:

Heavy rain to continue in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com