ലഹരിമരുന്നു കേസില്‍ പ്രവാസിയെ കുടുക്കാന്‍ മുന്‍ ഭാര്യയുടെ ഗൂഢാലോചന; പൊലീസ് ഉദ്യോഗ്ഥന്‍ അടക്കം 9 പേര്‍ അറസ്റ്റില്‍
Mail This Article
കുവൈത്ത് സിറ്റി ∙ ലഹരിമരുന്ന് കേസില്‍ പ്രവാസിയെ കുടുക്കാന്‍ അറബ് സ്വദേശിനിയായ സ്ത്രീ നടത്തിയ ശ്രമത്തിന് തിരിച്ചടി. തന്റെ മുന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്ക് മരുന്ന് വയ്ക്കുകയായിരുന്നു സ്ത്രീ. തുടർന്ന് ഇവരുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ തിരിച്ചട്ടി നേരിട്ട് 9 പേര്‍ അറസ്റ്റിലായത്. പ്രവാസിയെ ലഹരിമരുന്ന് വച്ച്, ഗൂഢാലോചന നടത്തി കള്ള കേസില്‍ കുടുക്കാന്‍ കൂട്ട് നിന്ന പൊലീസ് ഉദ്യോഗ്ഥന്‍ അടക്കമാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ
പ്രതികാരവാഞ്ചയോടെ അറബ് സ്ത്രീ തന്റെ മുന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് വയ്ക്കാൻ ബെദൂന്‍ (പൗരത്വമില്ലാത്ത വിഭാഗം) കാമുകനുമായി ഗൂഢാലോചന നടത്തി. കാമുകന്‍, പദ്ധതി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ട് പൊലീസുകാരുടെ സഹായവും ഇതിനായി തേടി. മറ്റൊരു അറബ് കൂട്ടാളി, ഇരയുടെ വാഹനത്തില്‍ ലഹരിമരുന്നു വച്ചു. തുടര്‍ന്ന്, പൊലീസ് പട്രോളിങ്സ്ത്രീയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. എന്നാല്‍, സംഭവത്തില്‍ അസ്വാഭാവികത തോന്നിയ ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് സമഗ്രമായ അന്വേഷണം നടത്തിയാണ് സങ്കീര്‍ണ്ണമായ ഗൂഢാലോചന പുറത്ത് കൊണ്ടുവന്നത്.
ചോദ്യം ചെയ്യലില്‍, ഉദ്യോഗസ്ഥനും പൊലീസും തങ്ങളുടെ പങ്കാളിത്തം സമ്മതിച്ചു. ഗൂഢാലോചനയുടെ മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തി. സ്ത്രീയും കുറ്റം ഏറ്റിട്ടുണ്ട്. സുലൈബിയ പ്രദേശത്ത് നിന്ന് ബെദൂന്‍ കാമുകനെ പിടികൂടാനുള്ള ശ്രമം വീട്ടുകാര്‍ എതിര്‍ത്തെങ്കില്ലും പൊലീസ് സംഘം കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.