ADVERTISEMENT

ദോഹ ∙ സ്കൂൾ പ്രവേശന സമയത്ത് സീറ്റിനായുള്ള രക്ഷിതാക്കളുടെ നെട്ടോട്ടത്തിന് ആശ്വാസമായി ഖത്തറിൽ  ഈവിനിങ് ഷിഫ്റ്റിന് തുടക്കം. സ്കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി ഇന്ത്യൻ സ്കൂളുകളിൽ  ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഈവനിങ് ഷിഫ്റ്റ് അനുവദിച്ചത്. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവടങ്ങളിലെ ഈവിനിങ് ഷിഫ്റ്റ് ക്ലാസുകൾക്കാണ് ഇന്നലെ തുടക്കമായത്. എംഇഎസ് ഇന്ത്യൻ സ്കൂളിൽ നവംബർ ആറിന് ക്ലാസ് ആരംഭിക്കും. 

ഐഡിയൽ  ഇന്ത്യൻ സ്കൂളിൽ  ഇന്നലെ ആരംഭിച്ച ഈവനിംഗ് ഷിഫ്റ്റിൽ എത്തിയ വിദ്യാർത്ഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്നലെ ആരംഭിച്ച ഈവനിങ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സ്കൂളുകളിലെ സാധാരണ ക്ലാസുകൾ  അവസാനിച്ച ശേഷം ഉച്ചയ്ക്ക് ഒരു മാണി മുതൽ  വൈകുന്നേരം ആറു മണിവരെയാണ് ഈവിനിങ് ഷിഫ്റ്റ്  ക്ലാസുകൾ നടക്കുക. ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഏപ്രിലിൽ ആരംഭിച്ചിട്ടും നിരവധി പ്രവാസി വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈവിനിങ് ഷിഫ്റ്റ് അനുവദിച്ചത്. കെ ജി  മുതൽ എട്ടാം ക്ലാസുവരെയാണ് ബാച്ചുകൾ  അനുവദിച്ചത്.

ഐഡിയൽ  ഇന്ത്യൻ സ്കൂളിൽ  ഇന്നലെ ആരംഭിച്ച ഈവനിംഗ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്നലെ ആരംഭിച്ച ഈവനിങ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ  ഇന്നലെ നടന്ന പുതിയ ബാച്ചിന്റെ സ്കൂൾ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഷെയ്ക് ഷമീം സാഹിബ് വിദ്യാർഥികളെ സ്വാഗതം  ചെയ്ത് സംസാരിച്ചു. പുതിയ വിദ്യാർഥികളും മികച്ച വിജയം നൽകാൻ സ്കൂൾ  പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികൾ, അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനം, ഗതാഗതം തുടങ്ങിയ ഉൾപ്പെടെയുള്ള സായാഹ്ന സെഷനു വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്കൂൾ ഒരുക്കിയുട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഈ സംരംഭം നടത്തുന്നതിൽ മാതാപിതാക്കളുടെ സഹകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈവനിങ് ഷിഫ്റ്റിലേക്കുള്ള  പ്രവേശനം  തുടരുന്നതായും അധികൃതർ അറിയിച്ചു.

ഐഡിയൽ  ഇന്ത്യൻ സ്കൂളിൽ  ഇന്നലെ ആരംഭിച്ച ഈവനിംഗ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്നലെ ആരംഭിച്ച ഈവനിങ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലും  നൂറുകണക്കിന് കുട്ടികളാണ് ഇന്നലെ ഈവനിങ് ഷിഫ്റ്റിനായി എത്തിയത്. ആദ്യ ദിനമായ ഇന്നലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. രക്ഷിതാക്കൾക്ക് പുതിയ ക്ലാസുകൾ സംബന്ധിച്ച് സംശയങ്ങൾ പരിഹരിക്കുന്നതിനായി ഓറിയന്റേഷൻ ക്യാംപ് സംഘടിപ്പിച്ചിരുന്നു. രാവിലെയുള്ള പതിവ് ഷിഫ്റ്റ് അവസാനിച്ച് 15 മിനിറ്റ് ഇടവേളയ്ക്കു ശേഷം ഉച്ചക്ക് 1.05 ഓടെയാവും ഈവനിങ് ഷിഫ്റ്റിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. വൈകുന്നേരം ആറ് വരെയാണ് ക്ലാസുകൾ നടക്കുകയെന്നും ശാന്തിനികേതൻ  ഇന്ത്യൻ സ്കൂൾ  അധികൃതർ  വ്യക്തമാക്കി.

ഐഡിയൽ  ഇന്ത്യൻ സ്കൂളിൽ  ഇന്നലെ ആരംഭിച്ച ഈവനിംഗ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്നലെ ആരംഭിച്ച ഈവനിങ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഐഡിയൽ  ഇന്ത്യൻ സ്കൂളിൽ  ഇന്നലെ ആരംഭിച്ച ഈവനിംഗ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ഇന്നലെ ആരംഭിച്ച ഈവനിങ് ഷിഫ്റ്റിൽ എത്തിയ വിദ്യാർഥികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇന്നലെ ക്ലാസുകൾ ആരംഭിച്ച രണ്ടു സ്കൂളുകൾക്ക് പുറമെ എംഇഎസ് ഇന്ത്യൻ സ്കൂൾ ദോഹ, അബൂഹമൂർ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ (ഡി.എം.ഐ.എസ്), ലൊയോള ഇന്റർനാഷനൽ സ്കൂൾ എന്നിവടങ്ങളിലും ഉച്ച മുതൽ വൈകുന്നേരം വരെയായി പുതിയ ഷിഫ്റ്റ് ആരംഭിക്കാൻ മന്ത്രലയം അനുവാദം നൽകിയിട്ടുണ്ട്. എംഇഎസിൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയാണ് അഡ്മിഷൻ നൽകുന്നത്. ഒക്ടോബർ 15ന് പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ച പ്രവേശന നടപടികൾ ഇപ്പോഴും തുടരുകയാണ്.

English Summary:

Qatar Indian Schools Begin Evening Shifts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com