ADVERTISEMENT

ദമാം ∙ ലഹരിമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളുമായി നജ്റാൻ മേഖലയിൽ വച്ചാണ് ഇവർ പിടിയിലായത്.

നാല് സൗദി പൗരന്മാരെയും രണ്ട് യമൻ സ്വദേശികളെയുമാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വധശിക്ഷനടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആറുപേരും കേസിൽ പ്രതികളാണെന്ന് കോടതി കണ്ടെത്തുകയും പിന്നീട് അപ്പീൽ കോടതി ശരിവയ്ക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. യമൻ സ്വദേശികളായ അഹമ്മദ് മുഹമ്മദ് അലി, യഹിയ സാലിഹ് ഹുസൈൻ, സൗദി പൗരൻമാരായ ഹാദി ബിൻ സാലിം, സാലിം ബിൻ റഖീം, അബ്‌ദുല്ല ബിൻ അഹമ്മദ്, അലി ബിൻ ഇബ്രാഹീം എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. 

English Summary:

Saudi executes six for drug trafficking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com