ADVERTISEMENT

ദുബായ് ∙ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ കേരള, യുഎൻഎ യുഎഇ ഘടകം വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് സഹായം നൽകി. യുഎൻഎ യുഎഇ ഘടകം ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അഭിലാഷ് ടി തെന്നാട്ടിൽ, എഐഡിവൈഒ  ജില്ലാ സെക്രട്ടറി ഭഗത്, യുഎൻഎ വയനാട് ജില്ലാ സെക്രട്ടറി ഷിന്റിൽ പോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി സനിഷ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് യൂണിറ്റ് നേതാക്കളായ ജോസ്, എബി, സജിത, ബിനു, വൈശാഖ്, ആഷിക്, ബിപിൻ എന്നിവർ നേതൃത്വം നൽകി. യുഎഇ ഘടകത്തിന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോൺ മുക്കത്ത്, ബെഹനാൻ ചെന്നിത്തല എന്നിവർ അഭിവാദ്യങ്ങൾ അറിയിച്ചു.

English Summary:

United Nurses Association Kerala, UNA UAE component help Wayanad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com