ADVERTISEMENT

അബുദാബി ∙ അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) സൗജന്യ ബസ് സർവീസ് ആരംഭിച്ചു. 

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവീസ് അൽഇത്തിഹാദ് സ്ട്രീറ്റിലെ റബ്ദാൻ മാൾ, ബനിയാസ് എന്നിവിടങ്ങളിലൂടെ ഫെസ്റ്റിവൽ നഗരിയിൽ എത്തും. പ്രവൃത്തി ദിനങ്ങളിൽ 48 ട്രിപ്പും വാരാന്ത്യങ്ങളിൽ 54 ട്രിപ്പുകളുമുണ്ടാകും. 

നഗരത്തിൽനിന്നും 45 കി.മീ അകലെയുള്ള ഫെസ്റ്റിലേക്ക് സ്വന്തം വാഹന സൗകര്യമില്ലാത്ത സാധാരണക്കാർക്ക് എത്തിപ്പെടാൻ ബസ് സർവീസ് സഹായകമാകും. ഇതേസമയം മുസഫ ഉൾപ്പെടെ എമിറേറ്റിന്റെ ഇതര ഭാഗങ്ങളിൽനിന്നും സൗജന്യ ബസ് സർവീസ് സേവനം ലഭിക്കാൻ നഗരത്തിലെ ബസ് സ്റ്റാൻഡിൽ പോകണം. അതിനാൽ എമിറേറ്റിന്റെ ഇതര ഭാഗങ്ങളിൽനിന്ന് സൗജന്യ  ബസ് സർവീസ് അനുവദിക്കണമെന്നാണ്  ഇവിടെ ജോലി ചെയ്യുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

നഗരത്തിൽനിന്ന്
ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്കുശേഷം 3 മുതൽ രാത്രി 10 വരെ 20 മിനിറ്റ് ഇടവിട്ട് ബസ് സർവീസുണ്ടാകും. ഉത്സവ നഗരിയിൽനിന്ന്. വൈകിട്ട് 4.30 മുതൽ രാത്രി 12 വരെ നഗരത്തിലേക്കു സർവീസുണ്ടാകും.

മറ്റു ദിവസങ്ങൾ
വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിൽ അബുദാബിയിൽനിന്ന് രാത്രി 11 വരെയും ഉത്സവ നഗരിയിൽ നിന്ന് പുലർച്ചെ 1.10 വരെയും സർവീസുണ്ടാകും.

English Summary:

Free bus service to Sheikh Zayed Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com