ഐഐസി ഇന്റർനാഷനൽ ചെസ്: ഒരുക്കങ്ങളായി
Mail This Article
അബുദാബി ∙ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്ന് ഇന്ത്യൻ ഇസ്‌ലാമിക് സെന്ററർ സംഘടിപ്പിക്കുന്ന രണ്ടാമത് ഐഐസി ഇന്റർനാഷനൽ ചെസ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 9, 10 തീയതികളിലായി നടക്കുന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽനിന്നായി 400ലേറെപ്പേർ പങ്കെടുക്കും. താൽപര്യമുള്ളവർ അബുദാബി ചെസ് ക്ലബ് വെബ്സൈറ്റിലോ പ്രത്യേക ക്യുആർ കോഡിലോ റജിസ്റ്റർ ചെയ്യണം. 9ന് രാവിലെ 10 മുതൽ അണ്ടർ-16 വിഭാഗത്തിലും 10ന് വൈകിട്ട് 4 മുതൽ ഓപ്പൺ വിഭാഗത്തിലുമാണ് മത്സരം.
അണ്ടർ-16, അണ്ടർ-14, അണ്ടർ-12, അണ്ടർ-10, അണ്ടർ-8, ഓപ്പൺ വിഭാഗങ്ങളിലാണ് മത്സരം. അണ്ടർ-16 വിഭാഗത്തിൽ മൊത്തം 13 പേർക്ക് കാഷ് പ്രൈസ് നൽകുന്നതിലൂടെ ചെസ് മത്സര രംഗത്തേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജേതാക്കൾക്ക് മെഡലും കാഷ് പ്രൈസും (മൊത്തം 13,700 ദിർഹം) സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ അബുദാബി ചെസ് ക്ലബ് സിഇഒ സഈദ് അൽ ഖൂരി, മുഖ്യപരിശീലകൻ ബോഗ്ദാൻ ഗാർബിയ, സുഹൈർ, അബുദാബി ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവ ഹാജി, സെക്രട്ടറി മുഹമ്മദ് ഹിദായത്തുല്ല, വൈസ് പ്രസിഡന്റ് വി.പി.കെ.അബ്ദുല്ല, വർക്കിങ് പ്രസിഡന്റ് സി.സമീർ, സ്പോർട്‌സ് സെക്രട്ടറി ഹുസൈൻ, ഹാഷിം ഹസ്സൻകുട്ടി, കമാൽ മല്ലം, ജാഫർ കുറ്റിക്കോട്, പ്രോഗ്രാം കൺവീനർ പി.ടി.റഫീഖ്, സമീർ പുറത്തൂർ, സി.ഷാഹിദ് എന്നിവർ പങ്കെടുത്തു.