ADVERTISEMENT

ജിദ്ദ∙ അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടി കർശനമാക്കി ജിദ്ദ നഗരസഭ. നിയമവിരുദ്ധമായി നിർമിച്ച നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഉത്തര ജിദ്ദയിലെ അബ്ഹുറില്‍ പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡിന്റെ അവസാന ഭാഗത്ത് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത് കൊട്ടാരസദൃശ്യമായ വീടായിരുന്നു. 

നോര്‍ത്ത് അബ്ഹുറിലെ 33 ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള 48 പ്ലോട്ടുകള്‍ തിരിച്ചുപിടിച്ചു. ദക്ഷിണ ജിദ്ദയിലെ ഖുംറയില്‍ 35 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്തെ കയ്യേറ്റവും ഒഴിപ്പിച്ചു. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ മുഴുവൻ ഒഴിപ്പിക്കുമെന്ന് നഗരസഭ വ്യക്തമാക്കി. 

English Summary:

Jeddah Municipality has demolished an illegal, palace-like house.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com