ADVERTISEMENT

മനാമ ∙ മലയാളിയും ജീവകാരുണ്യ മേഖലകളിലും സാംസ്കാരിക മേഖലകളിലും സജീവമായ അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായർ ഒരുക്കിയ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബഹ്‌റൈൻ തൊഴിൽ മന്ത്രിയും എത്തി.

പമ്പാവാസം നായരുടെ  സാറിലെ വസതിയിൽ നടന്ന ദീപാവലി ആഘോഷങ്ങളിലാണ് ബഹ്റൈനിലെ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, നോർത്തേൺ ഗവർണർ അലി ബിൻ അൽ ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ, പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി, മുൻ മന്ത്രി അബ്ദുൽനാബി അൽഷോല, ജർമൻ അംബാസഡർ  ക്ലെമെൻസ് ഹാച്ച്, ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്, സെക്കൻഡ് സെക്രട്ടറിമാരായ രവി കുമാർ ജെയിൻ, ഇഹ്ജാസ് അസ്​ലം തുടങ്ങി ബഹ്റൈനിലെ പ്രമുഖർ പങ്കെടുത്തത്.

bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-1
മലയാളി വ്യവസായിയുടെ ദീപാവലി ആഘോഷങ്ങളിൽ സംബന്ധിച്ച് ബഹ്‌റൈൻ തൊഴിൽ മന്ത്രി
bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-5
ദീപാവലി ആഘോഷം
bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-3
ദീപാവലി ആഘോഷം
bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-4
ദീപാവലി ആഘോഷം
bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-1
bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-5
bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-3
bahrain-labour-minister-in-malayali-businessmans-diwali-celebrations-jameel-bin-mohammed-ali-humaidan-4

ഏവരും ദീപാവലി ആശംസകൾ കൈമാറി. പമ്പാവാസൻ നായർ സംഘടിപ്പിച്ച ആഘോഷങ്ങളിൽ ബഹ്റൈൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സമാധാനം, സാഹോദര്യം, ഐക്യം എന്നിവയുടെ ഉത്തമ ഉദാഹരണമാണ് ബഹ്റൈൻ എന്ന് അറിയിച്ച കുടുംബം ഏവർക്കും നന്ദി രേഖപ്പെടുത്തി. 

English Summary:

Bahrain Labour Minister in Malayali Businessman's Diwali Celebrations - Jameel bin Mohammed Ali Humaidan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com