ADVERTISEMENT

ദോഹ ∙ ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ഫോക്കസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച്  നടത്തിയ മെഡിക്കൽ ക്യാംപില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ മുന്നൂറിൽപരം ആളുകള്‍ പങ്കെടുത്തു. 

ഇൻകാസ് ഖത്തർ അഡ്വൈസറി ബോർഡ്‌ ചെയർമാൻ ജോപ്പച്ചൻ തെക്കേകൂറ്റ് ക്യാംപിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ ഇന്‍കാസ് പ്രസിഡന്റ്  ജയപാൽ മാധവൻ  അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ, കെ.കെ.ഉസ്മാൻ, ബഷീർ തുവാരിക്കൽ, ബിനു ചന്ദ്രൻ, ശങ്കർ ഫോക്കസ് മെഡിക്കല്‍ മാനേജ്മെന്റ് പ്രതിനിധി ബിബിന്‍ എന്നിവർ ചടങ്ങില്‍  ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

incas-qatar-organised-medical-camp

ഇന്‍കാസ്  ജില്ലയുടെ നേതാക്കളായ മുനീർ പള്ളിക്കൽ, ഷിബു കല്ലറ, സകീർ പുത്തൻപള്ളി, സലിം പാങ്ങോട്, സൂരജ് പോത്തൻകോട്, ആനീസ് മടവൂർ, മനു തുടങ്ങിയവര്‍  മെഡിക്കൽ ക്യാംപിന് നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെയും, വിവിധ ജില്ലയിൽ നിന്നുള്ള നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ക്യാംപ് ശ്രദ്ധേയമായി. ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് ക്യൂ ലൈഫ് ഫാര്‍മ സൗജന്യമയി മരുന്നുകള്‍ വിതരണം ചെയ്തു. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കു തുടര്‍ ചികിത്സക്ക് ഒരുവര്‍ഷത്തേക്ക് അറുപത് ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്ന പ്രിവിലേജ് കാര്‍ഡും പരിപാടിയില്‍ വിതരണം ചെയ്തു. 

English Summary:

INCAS Qatar Organised Medical Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com