ADVERTISEMENT

അൽഉല ∙ രാജ്യത്തെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ ഒന്നായ അൽ-ഘരാമിൽ റിസർവ് ലോകപ്രശസ്തി നേടുകയാണ്. അതിശയകരമായ പാറക്കെട്ടുകളും പ്രകാശമലിനീകരണമില്ലാത്ത ആകാശവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം, ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഒരു ‘സ്വർഗ’മാണ്. അൽ ഉല ഗവർണറേറ്റിലാണ് ഈ റിസർവ് സ്ഥിതി ചെയ്യുന്നത്.

Image Credit: SPA
Image Credit: SPA

നക്ഷത്രനിരീക്ഷണത്തിനും ആകാശഗംഗയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ. രാജ്യത്തെയും ഗൾഫിലെയും ആദ്യത്തെ ഡാർക്ക് സ്കൈ സൈറ്റായി അംഗീകരിക്കപ്പെട്ട ഈ റിസർവ്, പ്രകൃതി സംരക്ഷണത്തിനും പ്രകാശമലിനീകരണം കുറയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്.

Image Credit: SPA
Image Credit: SPA

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന സഞ്ചാരികൾ അൽ-ഘരാമിലിന്റെ സവിശേഷ ഭൂപ്രദേശങ്ങളും ആകാശ പ്രതിഭാസങ്ങളും കാണാൻ ആഗ്രഹിക്കുന്നു. ഉൽക്കകൾ, ധൂമകേതുക്കൾ തുടങ്ങിയ അപൂർവ്വ ദൃശ്യങ്ങൾ ഇവിടെ കാണാം. സ്പെഷലൈസ്ഡ് കമ്പനികൾ വർഷം മുഴുവനും നിരവധി ജ്യോതിശാസ്ത്ര പരിപാടികൾ സംഘടിപ്പിക്കുന്നതോടെ, ഈ റിസർവ് ജ്യോതിശാസ്ത്ര ടൂറിസത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

English Summary:

Unique Adventure for Visitors to Al-Gharameel Nature Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com