അപകടത്തിന് കാരണമായത് അശ്രദ്ധമായ ഡ്രൈവിങ്; ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്
Mail This Article
×
അബുദാബി∙ അബുദാബിയിൽ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസ്. പ്രത്യേകിച്ച് മൊബൈൽ ഫോൺ ഉപയോഗം, ലൈൻ മാറ്റൽ തുടങ്ങിയ അശ്രദ്ധകൾ കാരണം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊലീസ് ആശങ്ക പ്രകടിപ്പിച്ചു.
അബുദാബി പൊലീസ് പുറത്തുവിട്ട വിഡിയോയിൽ അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെയും ലൈൻ മാറ്റുന്നതിലൂടെയുമുള്ള അപകടങ്ങളാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്.
English Summary:
Dh800 Fine, 4 Black Points for Reckless Driving in Abu Dhabi - Abu Dhabi Police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.