ADVERTISEMENT

ഷാർജ ∙ രാജ്യാന്തര പുസ്തകോത്സവ നഗരിയിൽ മലയാള മനോരമയുടെ ബുക്ക് സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. ഇമറാത്തി എഴുത്തുകാരൻ സാലം അൽ ഉമൈദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പവിലിയനിൽ ഏഴാം നമ്പർ ഹാളിലെ സെഡ് ഡി 14 ആണ് മനോരമയുടെ സ്റ്റാൾ. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ടൈറ്റിലുകളടക്കം നൂറുകണക്കിന് പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. 

മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ സമ്പൂർണ ലേഖന സമാഹാരം (എംടി– കഥേതരം), മേതിൽ രാധാകൃഷ്ണന്റെ സമ്പൂർണ രചനകൾ (മേതിൽ സമ്പൂർണം) എന്നിവയും പ്രഫ. അലിയാരുടെ ‘നാട്യഗൃഹം’, നടൻ മോഹൻലാൽ, ഗായിക കെ.എസ്. ചിത്ര, നടൻ സലിം കുമാർ തുടങ്ങിയവരെക്കുറിച്ചുള്ള പുസ്തകങ്ങളും 2025ലെ മനോരമ കലണ്ടറും വിൽപനയ്ക്കുണ്ട്. മനോരമയുടെയും മനോരമ പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാകാനുള്ള അവസരവും ലഭ്യമാണ്.

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന്
∙ ബൾഗേറിയൻ എഴുത്തുകാരനും ബുക്കർ പ്രൈസ് ജേതാവുമായ ജോർജി ഗോഡ്‌സ്‌പോഡിനോവ് രാത്രി 9 മുതൽ 10 വരെ വായനക്കാരുമായി സംവദിക്കും. ബുക്ക് ഫോറം 3ൽ ആണ് പരിപാടി. 
∙ രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ ഇന്ത്യൻ ചരിത്ര സ്മാരകങ്ങളെക്കുറിച്ചു പഠനം നടത്തിയ റാണ സഫ്‌വി പങ്കെടുക്കുന്ന ചർച്ച.

English Summary:

Manorama Opens Book Stall at Sharjah Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com