ADVERTISEMENT

ദുബായ് ∙ ദുബായ് റൈഡ് നടക്കുന്നത് കാരണം നഗരത്തിലെ ചില പ്രധാന റോഡുകളിൽ നാളെ മുതൽ കുറച്ചുസമയത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.

കഴിഞ്ഞവർഷത്തെ ദുബായ് റൈഡിൽ നിന്ന്. ചിത്രം: വാം.
കഴിഞ്ഞവർഷത്തെ ദുബായ് റൈഡിൽ നിന്ന്. ചിത്രം: വാം.

ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊള് വാഡിൽ നിന്നുള്ള വൺവേയും പുലർച്ചെ 3.30 മുതൽ രാവിലെ 10 വരെ അടച്ചിടും. പകരം അൽ മുസ്താഖ്ബാൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയവയിലൂടെ യാത്ര ചെയ്യാൻ അധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. 

കഴിഞ്ഞവർഷത്തെ ദുബായ് റൈഡിൽ നിന്ന്. ചിത്രം: വാം.
കഴിഞ്ഞവർഷത്തെ ദുബായ് റൈഡിൽ നിന്ന്. ചിത്രം: വാം.

 ∙ ദുബായ് മെട്രോ സമയം നീട്ടി
അതേസമയം, നാളെ ദുബായ് മെട്രോ സമയം നീട്ടിയതായി ആർടിഎ പ്രഖ്യാപിച്ചിരുന്നു. ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും ഞായറാഴ്ച പുലർച്ചെ 3 മുതൽ 12 വരെ പ്രവർത്തിക്കും. മേഖലയിലെ ഏറ്റവും വലിയ കമ്യൂണിറ്റി സൈക്ലിങ് പരിപാടിയായ ദുബായ് റൈഡിന്റെ അഞ്ചാം പതിപ്പാണ് നാളെ നടക്കുക.

പ്രായമോ കഴിവോ പരിഗണിക്കാതെ ഇരുചക്രവാഹനങ്ങളിൽ ദുബായ് നഗരത്തിലൂടെ ആസ്വദിച്ച് സവാരി നടത്താനുള്ള അവസരമാണ് പരിപാടിയിലൂടെ ആളുകൾക്ക് ലഭിക്കുക.

English Summary:

UAE Traffic Alert: RTA Announces Road Closures for Dubai Ride on November 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com