ADVERTISEMENT

ദോഹ∙  ഈ വർഷത്തെ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയ്ക്ക് . 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥയാണ് പുരസ്കാരം. ചൈനയിൽ സ്ഥിരതാമസമാക്കിയ മലപ്പുറം സ്വദേശിയായ ഫർസാന ഇതിനു മുൻപ് 'എൽമ' എന്ന നോവലും 'വേട്ടാള' എന്ന കഥാസമാഹാരവും 'ഖയാൽ' എന്ന ചൈനീസ് അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം  ഭർത്താവ്: അലി. കുട്ടികൾ: ഷാദി, ആരോഷ്.

2014 മുതൽ സംസ്കൃതി സംഘടന ഈ പുരസ്കാരം നൽകിപ്പോരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച 70-ലധികം കഥകളിൽ നിന്നാണ് ഫർസാനയുടെ കൃതി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത എഴുത്തുകാരായ  പ്രഭാവർമ്മ, വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. പുരസ്കാരദാന ചടങ്ങ്  22ന് ദോഹയിൽ നടക്കും.

farsana-wins-prestigious-cv-sree-raman-literary-award1

സംസ്കൃതി പ്രസിഡന്‍റ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമബോർഡ് ഡയറക്ടറും മുൻ സംസ്കൃതി ജനറൽ സെക്രട്ടറിയുമായ ഇ. എം. സുധീർ, സാഹിത്യ പുരസ്കാരസമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Farsana Wins Prestigious CV Sree Raman Literary Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com