ADVERTISEMENT

ദോഹ∙ കെഎംസിസി ഖത്തർ സ്പോർട്സ് വിങ് 'സ്പോർട്സ് ഗാല 2024' ന്‍റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്‍റിൽ കെഎംസിസി നാദാപുരം മണ്ഡലം ചാംപ്യൻമാരായി. ഫൈനലിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കെഎംസിസി കുറ്റ്യാടി മണ്ഡലത്തെ പരാജയപെടുത്തിയാണ് കപ്പ് സ്വന്തമാക്കിയത്.ടൂർണമെന്‍റിൽ എട്ട് ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ മാറ്റുരച്ചത്. 

അൽ ഗറാഫ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസും, ട്രോഫിയും മുഖ്യ പ്രയോജകരായ പ്രോമിസ് ഡെന്റൽ ക്ലിനിക്ക് മാനേജിങ് ഡയറക്ടറും, കെഎംസിസി സംസ്ഥാന പ്രസിഡന്‍റുമായ ഡോ. അബ്ദുൽ സമദ്, മുസ്​ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി എന്നിവർ ചേർന്ന് കൈമാറി. റണ്ണേഴ്‌സ് അപ്പായ കുറ്റിയാടി ടീമിനുള്ള പുരസ്ക്കാരം നസീം അൽ റബീഹ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ സന്ദീപ്, സ്പോർട്സ് വിങ് ചെയർമാൻ അബ്ദുൽ റസാഖ് കുന്നുമ്മൽ എന്നിവർ ചേർന്ന് കൈമാറി.   

സമാപന ചടങ്ങിൽ ദീർഘ കാലമായി സ്പോർട്സ് മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഈസയെ സെക്രട്ടറി സലീം നാലകത്തിന്‍റെ സാന്നിധ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു. ബെസ്റ്റ് ലിബറോ, സെറ്റർ, അറ്റാക്കർ, ഓൾ റൗണ്ടർ പുരസ്ക്കാരം സ്പോർട്സ് വിങ് വൈസ് ചെയർമാൻ അസീസ് എടച്ചേരി, സംസ്ഥാന സെക്രട്ടറി സൽമാൻ എളയടം, ജനറൽ കൺവീനർ സിദ്ധിഖ് പറമ്പൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ പി. വി മുഹമ്മദ് മൗലവി എന്നിവർ ചേർന്ന് നൽകി. 

ജനറൽ കൺവീനർ സിദ്ധിഖ് പറമ്പൻ സ്വാഗതവും, കൺവീനർ നൗഫൽ സി കെ നദിയും പറഞ്ഞ സമാപന ചടങ്ങിൽ സ്പോൺസർമാർ, സംസ്ഥാന, ജില്ലാ നേതാക്കൾ എന്നിവർ സംബന്ധിച്ചു. 

English Summary:

Nadapuram Mandal Wins KMCC Qatar Volleyball Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com