യെമനിലെ സെയൂണിലെ സഖ്യസേനാ താവളത്തിൽ ആക്രമണം: രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Mail This Article
×
റിയാദ്∙ യെമനിലെ സെയൂണിലെ സഖ്യസേനാ താവളത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് സൗദി ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥന് പരുക്കേൽക്കുകയും ചെയ്തതായി യെമനിലെ കോയലിഷൻ ടു സപ്പോർട്ട് ലെജിറ്റിമസി വക്താവ് ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു. യെമനിലെ ഒന്നാം സൈനിക മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, കള്ളക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾ, മേഖലയ്ക്ക് മാനുഷിക സഹായം നൽകൽ എന്നിവയിൽ പിന്തുണയ്ക്കുന്ന ബേസിൽ ഉദ്യോഗസ്ഥർ പതിവ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.
സമഗ്രമായ അന്വേഷണം ഉറപ്പാക്കാനും കുറ്റവാളികളെ പിടികൂടാനും നീതി നടപ്പാക്കാനും സംയുക്ത സേന യെമൻ പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അൽ-മാലികി പറഞ്ഞു
English Summary:
Two Saudi officers were killed and another wounded in a coalition military base attack in Yemen's Sayun, a coalition spokesman said.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.