അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മൻസൂർ ബിൻ സായിദ് റിയാദിൽ
Mail This Article
റിയാദ്∙ സൗദിയിൽ നടക്കുന്ന അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ റിയാദിൽ എത്തി.
മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി സൗദി ആതിഥേയത്വം വഹിച്ച അസാധാരണ ഉച്ചകോടിയിൽ യുഎഇ പ്രതിനിധി സംഘത്തിൽ സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമി, സഹമന്ത്രി ഖലീഫ ഷഹീൻ അൽ മാരാർ എന്നിവർ ഉൾപ്പെടുന്നു.
കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഷെയ്ഖ് മൻസൂറിനേയും അനുഗമിച്ച സംഘത്തേയും റിയാദ് റീജൻ ഡപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു