ADVERTISEMENT

മനാമ ∙ ബികാസിന്റെയും (ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവീസസ്)  കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ 'ദീപാവലി ഉത്സവ്‌ 2024' ആഘോഷിച്ചു .

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കഴിഞ്ഞ വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വച്ച് നടന്ന പരിപാടി ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ  ജനാഹി വിശിഷ്ട അതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബികാസ് വൈസ് പ്രസിഡണ്ട് ഡോക്ടർ അരുൺ പ്രഹ്‌റാർ, പ്രകാശ് ദേവ്ജി, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, വ്യവസായിയും  ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ പമ്പാവാസൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികളെ  കോർത്തിണക്കി വിപുലമായ രീതിയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ച സംഘാടകരെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് അഭിനന്ദിച്ചു. ഭാരതവും ബഹ്‌റൈനും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധം അവിസ്മരണീയമാണെന്നും ദീപാവലി ആഘോഷത്തിൽ പങ്കു ചേരാൻ സാധിച്ചതിൽ  സന്തോഷമുണ്ടെന്നും ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ  ജനാഹി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിന് ബികാസ് വൈസ് പ്രസിഡണ്ട് ഡോക്ടർ അരുൺ പ്രഹ്‌റാർ മെമെന്റോ നൽകി ആദരിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ബഹ്‌റൈൻ പാർലമെന്റ് അംഗം  മുഹമ്മദ്  ഹുസൈൻ  അൽ  ജനാഹിയ്ക്ക് ഇന്ത്യൻ അംബാസിഡർ  വിനോദ് കെ ജേക്കബ് മെമെന്റോ നൽകി ആദരിച്ചു. ഭാരതത്തിലും ബഹ്‌റൈനിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ ചെയുന്ന പമ്പ വാസൻ നായരെ ചടങ്ങിൽ ആദരിച്ചു. രാവിലെ 9 നു നടന്ന രംഗോലി മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ടീമുകൾ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ വൈകുന്നേരം നടന്ന പൊതുചടങ്ങിൽ കൈമാറി.

വൈകുന്നേരം 4 മണിക്ക് ആരംഭിച്ച സാംസ്കാരിക കലാ പ്രകടനത്തിൽ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി കലാകാരന്മാരുടെ പ്രകടനം സദസിനു നവ്യാനുഭവമായിരുന്നു. തുടർന്ന് പിന്നണി ഗായകൻ നിഖിൽ മാത്യു നയിച്ച  മ്യൂസിക് ബാൻഡിൽ സോണി ടിവി റിയാലിറ്റി ഷോ ഫൈനലിസ്റ് റിതു രാജ്, മഴവിൽ മനോരമ റിയാലിറ്റി ഷോ താരങ്ങളായ യദു കൃഷ്ണ, ശ്രീലക്ഷ്മി, വയലിനിസ്റ്റ് വിഷ്ണു നായർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Bikas organized the Diwali celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com