ADVERTISEMENT

ദോഹ ∙ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. പദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കേംബ്രിജ് സ്കൂളിലെ അത്‌ലന്‍ സ്പോര്‍ട്സില്‍ നാലു ദിവസങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റിന്റില്‍ ഖത്തറിലെ മുന്‍ നിര ബാഡ്മിന്റണ്‍ അക്കാദമികളിലുള്‍പ്പടെയുള്ള വിവിധ രാജ്യക്കാരായ നൂറുകണക്കിന്‌ ബാഡ്മിന്റണ്‍ താരങ്ങള്‍ പങ്കെടുത്തു.

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ വിവിധ ഗ്രേഡനുസരിച്ചുള്ള 22 കാറ്റഗറികളിലായി, സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും  കുട്ടികളുടെ വിഭാഗത്തില്‍ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്‍കി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ കിംസ് ഹെല്‍ത്തിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ ഇഖ്‌റ മസാഹിര്‍, അല്‍ ദന സ്വിച്ച്ഗിയര്‍ മാനേജര്‍ മനോജ്, പെട്രോഫാക് മാനേജര്‍ രാജ്കുമാര്‍, മൊമെന്റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫുദ്ദീന്‍ സി.കെ, പ്രവാസി വെല്‍ഫയര്‍ ആക്ടിങ് പ്രസിഡന്റ് റഷീദ് അലി, വൈസ് പ്രസിഡണ്ട് മജീദ് അലി,  എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ടൂര്‍ണ്ണമെന്റ് ജനറല്‍ കണ്‍വീനര്‍ അസീം എം.ടി, കണ്‍വീനര്‍മാരായ അഹമ്മദ് ഷാഫി, റഹീം വേങ്ങേരി, സംഘടക സമിതിയംഗങ്ങളായ മുഹസിന്‍ ഓമശ്ശേരി, ഷിബിലി യൂസഫ്, സ്പോര്‍ട്ടീവ് ട്രഷറര്‍ റഹ്മത്തുല്ല കൊണ്ടോട്ടി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സഫീര്‍ റഹ്മാന്‍, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് മുന്‍ ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, മുനീഷ് എ.സി തുടങ്ങിയവര്‍ വിവിധ ഫൈനലുകളിലെ കളിക്കാരെ പരിചയപ്പെട്ടു. ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ച അംപയര്‍മാരെയും വൊളന്റിയർ സേവനം നടത്തിയ ഐഎസ്സി വൊളന്റിയർ വിങ്ങ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com