ADVERTISEMENT

ഷാർജ ∙ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കലിന്റെ നോവൽ 'മിയ കുൾപ്പ'യുടെ പ്രകാശനം ഈ മാസം 16ന് ഷാർജ രാജ്യാന്തര പുസ്തകമേള ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും. നിങ്ങൾ ജീവിച്ചു മരിച്ചു, പക്ഷേ ചെയ്ത അത്ഭുതമെന്ത്? എന്ന ടി.വി കൊച്ചുബാവയുടെ കഥയുടെ തലക്കെട്ടുണർത്തിയ ആലോചനയിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്.

മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞു പാപവിമുക്തനാവാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകളാണ് മിയ കുൾപ്പ എന്ന നോവലിന്റെ പ്രമേയം. എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ചിന്തിക്കേണ്ടി വരുന്ന ജീവിത സന്ദർഭങ്ങളെ വിശകലന വിധേയമാക്കുന്ന രചനയാണ് കൃതി.

English Summary:

''Mia Culpa" by Joseph Athirunkal Book release at SIBF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com