സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ: ഹുമ ഖുറേഷി
Mail This Article
ഷാർജ ∙ ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് 'വിമോചനം' ആയിരുന്നുവെന്ന് ഹിന്ദി നടിയും എഴുത്തുകാരിയുമായ ഹുമാ ഖുറേഷി. സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിൻ്റെ ഉത്തരവാദിത്തം സംവിധായകൻ്റെയോ തിരക്കഥാകൃത്തിൻ്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന യാഥാർഥ്യം എന്നെ ബോധവതിയാക്കി.
ആദ്യം ഒരു ടിവി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചത്. എന്നാൽ കഥയിലെ ഫാൻ്റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു. ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്‌ക്രീനിൽ യാഥാർഥ്യമാവണമെന്നത് ആഗ്രഹമായിരുന്നു. ഷാർജ എക്സ്പോ സെൻ്ററിൽ നടന്നുവരുന്ന 43-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തന്റെ ആദ്യ നോവലായ "സീബ: ഒരു ആക്‌സിഡൻ്റൽ സൂപ്പർഹീറോ' എന്ന പുസ്തകത്തെ ആധാരമാക്കി വായനക്കാരുമായി സംവദിക്കുകയായിരുന്നു നടി.
അഭിനയവും സംവിധാനവും ഒരു പോലെ കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് തോന്നുന്നു. രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും.