ADVERTISEMENT

കുവൈത്ത്‌‍സിറ്റി ∙ ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ സെൻട്രൽ അഡ്‌-ഹോക്ക്‌ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോർഡിനേറ്റർമാർ വഴി ഏരിയ കമ്മിറ്റികൾ വിപുലീകരിച്ച്‌ ജനറൽ ബോഡി മീറ്റിങ്‌ സംഘടിപ്പിക്കാൻ നവംബർ 8 നു സാൽമിയയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജസ്റ്റിൻ പി ജോസ്‌ (പ്രസിഡന്റ്‌), ബിനു യോഹന്നാൻ (ജനറൽ സെക്രട്ടറി), ലെനീഷ്‌ കെ.വി.(ട്രഷറർ), അംബിളി നാരായണൻ (വനിത ചെയർപേഴ്സൺ) എന്നിവർക്കൊപ്പം ‌സലീം കൊടുവള്ളി (വൈസ്‌ പ്രസിഡന്റ്‌), വനജ രാജൻ (ജോയിന്റ്‌ സെക്രട്ടറി), ലിസ്സി ബേബി (ജോയിന്റ്‌ ട്രഷറർ), റസിയത്ത്‌ ബീവി (വനിത സെക്രട്ടറി) എന്നിവരും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ് ചുമതലയേറ്റു.

ഏരിയ കമ്മിറ്റികളുടെ വിപുലീകരണത്തിന്റെ ചുമതലയുമായ്‌ സാൽമിയയിൽ പ്രസീത, മെനീഷ്‌ വാസ്‌ എന്നിവരും, ഹവലിയിൽ ജലീൽ കോട്ടയം, സലീം കൊടുവള്ളിയും ഋഗ്ഗായ്‌ ഭാഗത്തേക്ക്‌ റഹീം അരിക്കണ്ടി, റഷീദ്‌ കണ്ണവവും മഹബൂളയിൽ മുജീബ്‌ കെ.ടി., ലത്തീഫ്‌ മനമ്മലും മംഗഫിൽ ഗിരീഷ് ഗോവിന്ദൻ‌, പ്രീത ശ്രീഹരിയും ഫഹഹീലിലേക്ക്‌ ഷിയാസ്‌, അജിത ഷാജിയും ഫർവാനിയ-കൈത്താനിലേക്ക്‌ ബിനു യോഹന്നാൻ, സജിനി ബിജുവും അബ്ബാസിയയിൽ ഷാജി, ഷാനവാസ്‌, ഉലാസും തിരഞ്ഞെടുക്കപ്പെട്ടു. ഡോ: സാജു, ഷിയാസ്, മിനി കൃഷ്ണ‌, മനോജ്‌ കോന്നി, നളിനാക്ഷൻ, അജിതാ ജോയ്‌, മൻസൂർ കിനാലൂർ, സാബു മാത്യു, പ്രമോദ്‌ കുറുപ്പ്‌, നസീർ അസ്സൈനാർ, വിബിൻ, ഷെരീഫ, ഷീജ സജീവൻ, ഷിൽജു പി.വി, ഗഫൂർ, ഷോബി ജോർജ്ജ്‌, എന്നിവർ വിവിധ ഏരിയകളിൽ നിന്നും പിന്തുണ അറിയിച്ചു. മുൻകാലത്തെ ഏരിയ കമ്മിറ്റി ഭാരവാഹികൾക്കൊപ്പം അതാത്‌ ഏരിയയിൽ അംഗങ്ങളുമായ്‌ ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ കമ്മിറ്റി അംഗങ്ങൾ തീരുമാനിച്ചു.

English Summary:

GKPA Kuwait Chapter formed Central Ad-Hoc Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com