ADVERTISEMENT

സാഖീർ (ബഹ്‌റൈൻ) ∙ ഏഴാമത് ബഹ്‌റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് ബഹ്‌റൈൻ സഖീർ എയർ ബേസിൽ തുടക്കമായി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ഹമദ് ബിൻ അൽ ഖലീഫ എയർ ഷോയുടെ ഉദ്ഘാടനം നിർവഹിച്ചു. നവംബർ പതിനഞ്ചു വരെ നടക്കുന്ന ഷോയിൽ വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

നിരവധി സിവിൽ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർഷോയിൽ ആദ്യ ദിനത്തിൽ രാജ്യാന്തര എയറോബാറ്റിക് ടീമുകളും പങ്കെടുത്തു. എയർബസ്, ബോയിങ്, റോൾസ് റോയ്സ്,  തുടങ്ങിവരാണ്   പ്രദർശനത്തിൽ പങ്കെടുക്കുന്ന മുഖ്യ നിരയിലെ കമ്പനികൾ. കൂടാതെ ഗൾഫ് മേഖലയിലെ പ്രമുഖ കമ്പനികളായ സൗദി എയർലൈൻസ്, ബഹ്റൈൻ  വിമാന കമ്പനിയായ  ഗൾഫ് എയർ, റോയൽ ജോർദാൻ , ഫ്ലൈ ദുബായ്, ഡി.എച്ച്.എൽ, എന്നിവരുടെയും സഹകരണം ഷോയിൽ ഉണ്ട്.  ഗൾഫിലെയും രാജ്യാന്തര തലത്തിലെയും മറ്റ് നിരവധി കമ്പനികളും ഷോയിൽ പങ്കെടുക്കുന്നുണ്ട്.

 Image Credit: BIAS.
Image Credit: BIAS.

ഇന്ത്യൻ എയർ ഫോഴ്‌സ് സി 17 ചരക്കുവിമാനങ്ങളും എയറോബാറ്റിക് സാരംഗ് ഹെലികോപ്റ്ററുകളുമാന് ഷോയിലെ ഇന്ത്യൻ സാന്നിധ്യം. ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ സ്റ്റാറ്റിക് ഡിസ്പ്ളേയിൽ ഇത്തവണ ആദ്യമായി USDOD B-52H സ്ട്രാറ്റോഫോർട്രെസ്, ഫ്ലൈ ദുബായ് എന്നിവയുടെ പ്രാതിനിധ്യവും പുതുമയായിരുന്നു. RBAF F-16, RSAF സൗദി ഹോക്‌സ്, RSAF ടൈഫൂൺ, US DOD F-16, ഗൾഫ് എയർ  B787-9 എന്നിവയുടെ പ്രകടനങ്ങളുമാണ്  ഇന്നലെ നടന്ന പ്രധാന പരിപാടികൾ. ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ ഇന്നും നാളെയും  തുടരും.

 Image Credit: BIAS.
Image Credit: BIAS.

നിരവധി കരാറുകൾ ഒപ്പിടും 
രാജ്യാന്തര എയർഷോയിൽ പങ്കെടുത്തുവരുന്ന നിരവധി ബഹുരാഷ്ട്ര കമ്പനികളുമായി രാജ്യത്തെ പ്രമുഖസർക്കാർ, സർക്കാരെതിര സ്‌ഥാപനങ്ങൾ വിവിധ കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് അടിസ്‌ഥാനമാക്കിയുള്ള വിവിധ പദ്ധതികളിൽ  നിരവധി കമ്പനികളുമായി ബഹ്‌റൈൻ സഹകരിക്കാനാണ് സാധ്യത.

 Image Credit: BIAS.
Image Credit: BIAS.

എഐ  അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രതിരോധ സൈബർ സെക്യൂരിറ്റി കമ്പനിയായ അയൺ നെറ്റ് ( IronNet), സാങ്കേതികവിദ്യയിലെ മുൻനിരയിലുള്ള കൌണ്ടർ-യുഎ എസ്(Counter-Unmanned Aircraft Systems (C-UAS) കമ്പനിയായ  ആസ്റ്ററിയോൺ (Asterion) എന്നിവയും അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം സംബന്ധിച്ച ഒരു പങ്കാളിത്തം കഴിഞ്ഞ ദിവസം  ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോയിൽ പ്രഖ്യാപിച്ചു.

 Image Credit: BIAS.
Image Credit: BIAS.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 വിമാനങ്ങൾ അതിന്റെ ഹോം ബേസ് ബഹ്‌റൈനിൽ  നിന്ന് കൈകാര്യം ചെയ്യുക എന്നതാണ്. ഈ പ്രഖ്യാപനത്തിന്റെ  അടിസ്‌ഥാനം. ബഹ്‌റൈനിൽ എയർക്രാഫ്റ്റ് ഹാംഗർ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മെന എയ്‌റോസ്‌പേസുമായി ഇൻഫ്രാകോർപ്പ് പങ്കാളിത്തം ഒപ്പുവയ്ക്കുയന്ന ചടങ്ങും ഇന്ന് നടക്കാനിരിക്കുകയാണ്. നാഷനൽ സ്‌പേസ് സയൻസ് ഏജൻസി (എൻഎസ്എസ്എ) മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായി (എംബിആർഎസ്‌സി) സാങ്കേതിക സഹകരണ ചട്ടക്കൂട് കരാറിലും ഇന്ന് ഒപ്പിടുമെന്ന് ബിഐഎഎസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

English Summary:

The 7th Bahrain International Air Show kicked off at the Sakhir Air Base in Bahrain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com