ADVERTISEMENT

റിയാദ് ∙ കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സംഘടിപ്പിക്കുന്ന 'കരുതലും കാവലും' എന്ന ക്യാംപ് നാളെ നടക്കും. രാവിലെ 9  മുതൽ വൈകിട്ട് 7 മണി വരെ അൽ യാസ്മിൻ ഇന്‍റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും രോഗനിർണയ ക്യാംപും ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.

രാവിലെ 9 മുതൽ വൈകിട്ട് 4  വരെ നോർക്കയുമായി ബന്ധപ്പെട്ട ഐഡി റജിസ്ട്രേഷൻ  പ്രവാസിരക്ഷ ഇൻക്ഷേമനിധി റജിസ്‌ട്രേഷൻ തുടങ്ങി പ്രവാസികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമായിരിക്കും. ഒപ്പം തന്നെ മലാസിലെ നൂറാന പോളിക്ലിനിക്കുമായി സഹകരിച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ സൗജന്യ ആരോഗ്യ പരിശോധനയും വൈകിട്ട് 4 മണി മുതൽ ഡോക്ടർ അബ്ദുൾ അസീസ്  ജീവിത ശൈലീ രോഗങ്ങളെകുറിച്ചും, ഡോക്‌ടർകെ ആർ ജയചന്ദ്രൻ ആരോഗ്യ രംഗത്തെ കരുതലും  കാവലും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും,  പ്രാഥമിക മുൻകരുതലുകളെ കുറിച്ച് ഡോക്ടർ  എൻ ആർ സഫീറും നടത്തുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും അരങ്ങേറും. 

കൂടുതൽ വിവരങ്ങൾക്ക്  നൗഫൽ : 053 862 9786, മുകുന്ദൻ : 050 944 1302, സിംനേഷ് : 056 975 6445, ഗിരീഷ് കുമാർ : 050 090 5913 എന്നിവരുമായി ബന്ധപെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു

English Summary:

Keli Samskarika vedi conducts Medical Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com