ADVERTISEMENT

ഷാർജ ∙ മലയാളികൾ ഉൾപ്പെടെ 200 വിദേശ തൊഴിലാളികൾക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്. കുറഞ്ഞ ശമ്പളമുള്ള സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക.

ഷാർജയിൽനിന്ന് ബസിൽ മക്കയിലെത്തി, ഉംറ നിർവഹിക്കുന്ന സംഘം മദീനയും ചരിത്രപ്രസിദ്ധ സ്ഥലങ്ങളും സന്ദർശിച്ച് 10 ദിവസത്തിനുശേഷം തിരികെത്തും. യാത്ര, താമസം, ഭക്ഷണം, വീസ തുടങ്ങിയ എല്ലാ ചെലവുകളും സംഘടന വഹിക്കും. 5 വർഷത്തിനിടെ പദ്ധതിയിലൂടെ 5000 പേർ ഉംറ നിർവഹിച്ചെന്ന് അധികൃതർ അറിയിച്ചു.

English Summary:

Sharjah Charity Initiative Offers Free Umrah to 200 Foreign Workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com