ADVERTISEMENT

ദുബായ് ∙ ദുബായിൽ വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം ജനുവരി മുതൽ ഇതു വരെ ആകെ 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്. ഈ ഭയാനകമായ സ്ഥിതിവിവരക്കണക്കുകൾ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുവെന്ന് ദുബായ് പൊലീസ് ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി സൽമ മുഹമ്മദ് റഷീദ് അൽമറി പറഞ്ഞു. ദുബായിലെ റോഡപകട മരണങ്ങളിൽ പെട്ടെന്നുള്ള ചാഞ്ചാട്ടം പ്രധാന കാരണമാണ്.

ഡ്രൈവർമാരുടെ ആരോഗ്യപ്രശ്നങ്ങൾ, ക്ഷീണം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കൽ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രധാന കാരണമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈൽ ഫോണുകളുടെ ഉപയോഗം പ്രത്യേകിച്ചും ആശങ്കാജനകവും കാരണങ്ങളുടെ പട്ടികയിൽ ഒന്നാമതുമാണെന്നും അവർ പറഞ്ഞു.  ഇതിനെതിരെ ദുബായ് പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ വിവിധ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിന് വിപുലമായ നിരീക്ഷണ സാങ്കേതിക വിദ്യയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

എത്ര മറയ്ക്കാൻ ശ്രമിച്ചാലും മൊബൈൽ ഉപയോഗം കണ്ടെത്തുന്ന ക്യാമറകൾ ഉണ്ട്.  400 ദിർഹം മുതൽ 1,000 ദിർഹം വരെ പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്‍റുകളും കൂടാതെ നിയമലംഘകരുടെ വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടുന്നതുമാണ്. തിരക്കേറിയ ട്രാഫിക്കിൽ ലെയ്‌നുകൾക്കിടയിൽ നീങ്ങുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇത് നിയമപരമായ മാത്രമല്ല, ധാർമികതയുടെയും പ്രശ്‌നമാണെന്ന് അവർ കൂട്ടിച്ചേർത്തു. 

സൽമ മുഹമ്മദ് റഷീദ് അൽമറി. Image Credit: WAM
സൽമ മുഹമ്മദ് റഷീദ് അൽമറി. Image Credit: WAM

∙ ഒരു വാഹനത്തിൽ 12വിദ്യാർഥികൾ: അപകടത്തിൽ 1 മരണം
 ഓഗസ്റ്റിൽ ദുബായ് ഹൈവേയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർഥി മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആഘാതം വളരെ രൂക്ഷമായതിനാൽ കാർ ഇരുമ്പ് ബാറിൽ ഇടിച്ച് ഹത്ത-ലഹ്ബാബ് റോഡിനോട് ചേർന്നുള്ള മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു. പരിധിക്കപ്പുറം പേർ യാത്ര ചെയ്ത വാഹനത്തിൽ 12 ഏഷ്യൻ വിദ്യാർഥികളാണ്  ഉണ്ടായിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary:

Dubai police reported that 32 lives were lost in the accident when the vehicle suddenly swerved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com