കോൺസുലേറ്റിൽ സഹായമൊരുക്കി ദുബായ് കെഎംസിസി വനിതാ വിങ്
Mail This Article
×
ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗവും. അപേക്ഷകളുടെ പരിശോധന മുതൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള എല്ലാ ജോലികളിലും വനിതാ വിങ് സഹായിക്കും. പ്രസിഡന്റ് സഫിയ മൊയ്‌തീൻ, ജനറൽ സെക്രട്ടറി റീന സലീം, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവരാണ് നേതൃത്വം.
ഡിസംബർ 31 വരെ കോൺസുലേറ്റ് സഹായ കേന്ദ്രത്തിൽ കെഎംസിസി വനിതാ വിഭാഗം പ്രവർത്തകരുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിമാന ടിക്കറ്റ് നൽകാനും ജനന റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫീസുകൾ അടയ്ക്കാനും ഇവർ സഹായിച്ചു.
English Summary:
Dubai KMCC Women's Wing Sets Up Help Desk at Indian Consulate - UAE Amnesty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.