ADVERTISEMENT

ദുബായ് ∙ സ്വന്തം രാജ്യത്ത് തട്ടിപ്പ് നടത്തിയതിന് ഇന്‍റർപോളിന്‍റെ റെഡ് നോട്ടീസ് ലിസ്റ്റിൽ ഉൾപ്പെട്ട ബ്രസീലിയൻ പൗരൻ വില്യം പെരേര റൊഗാട്ടോയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.  ഫുട്ബോൾ മത്സരങ്ങളുടെ ഫലങ്ങളിൽ കൃത്രിമം കാണിച്ചു. രാജ്യാന്തര സ്പോർട്സ് വാതുവയ്പ് സൈറ്റുകളിൽ നടത്തിയ വാതുവയ്പ്പുകളിലൂടെ നിയമവിരുദ്ധമായി നേട്ടങ്ങൾ കൊയ്യുന്നതിനായി ചൂഷണം ചെയ്തതതുമാണ്  34 കാരനായ റൊഗാട്ടോയുടെ പേരിലുള്ള കേസുകൾ.

യൂറോപ്പിൽ നിന്ന് സന്ദർശനത്തിനായി രാജ്യത്ത് എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു.ലോകത്തെങ്ങുമുള്ള നിയമ നിർവ്വഹണ ഏജൻസികളുമായുള്ള സഹകരണത്തിന്‍റെയും ഏകോപനത്തിന്‍റെയും നടപടികൾ ശക്തമാക്കുന്നതിനുള്ള അതോറിറ്റിയുടെ താൽപര്യത്തിന്‍റെ ഭാഗമാണ് രാജ്യാന്തര തലത്തിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയുടെ അറസ്റ്റെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ വാണ്ടഡ് പേഴ്‌സൺസ് ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ താരിഖ് ഹിലാൽ അൽ സുവൈദി പറഞ്ഞു. 

English Summary:

Dubai police arrest Brazilian citizen listed on Interpol's Red Notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com