ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. 

നിരവധി ആശുപത്രി ജീവനക്കാരുടെ  പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം പോകുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി ആശുപത്രികളിൽ പ്രവേശിച്ച്, ജീവനക്കാരുടെ അശ്രദ്ധ മുതലാക്കിയാണ് പണവും മറ്റു വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചിരുന്നത്

പൊലീസ് നടത്തിയ അന്വേഷണത്തിൽ,  സ്വദേശി വനിതയാണ് മോഷണങ്ങൾ നടത്തിയിരുന്നതെന്ന് കണ്ടെത്തി. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അധ്യാപികയായ പ്രതിയിൽ നിന്ന് പൊലീസ്  മോഷ്ടിച്ച പണം ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. നൂതന അന്വേഷണ സാങ്കേതിക വിദ്യകളും ആധുനിക ട്രാക്കിങ് രീതികളും ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ സമാനമായ രണ്ട് കേസുകളിലും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

English Summary:

Police arrested a woman who was stealing money and valuables from hospital employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com